ഇന്നലെ പാര്‍ലമെന്റില്‍ ബിജെപിയുടെ രണ്ട് എംപിമാര്‍ നടത്തിയ ആരോപണങ്ങളാണ് കേട്ടത്. സിപിഎം നടത്തുന്നത് താലിബാന് മോഡല്‍ അക്രമമാണ്. സിപിഎം ഭീകര സംഘടനയാണ്. സര്‍ക്കാരിന്റെ പ്രോത്സാഹനത്തിലാണ് കേരളത്തില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. ഇതെല്ലാം എന്‍ഐഎ അന്വേഷിക്കണം. ഇത്രയുമാണ് മീനാക്ഷി ലേഖിയും പ്രഹ്ലാദ് ജോഷിയും സമയമെടുത്ത് പറഞ്ഞത്. ഇന്നതിനെതിരെ സിപിഎം എംപിമാര്‍ രംഗത്തുവന്നു. ബഹളം, സഭാസ്തംഭനം എന്നിവ പിന്നാലെ. സമാധാനത്തിനും സംയമനത്തിനും കേരളത്തിലെടുത്ത തീരുമാനം ആത്മാര്‍ഥമെങ്കില്‍ അതെന്തിന് പാര്‍ലമെന്റില്‍ രാഷ്ട്രീയ ആയുധമാക്കണം?
Advertisement