എങ്ങനെ ഈ സ്ത്രീകളെ വിശ്വസിക്കും എന്ന പരിദേവനം കഴിഞ്ഞ കുറേ ദിവസമായി കൊച്ചുകേരളത്തില്‍ കിടന്നു കറങ്ങുകയാണ്. ലൈംഗികചൂഷണത്തിനിരയായ സ്ത്രീകള്‍ നല്കിയ പരാതികള്‍ തന്നെ പശ്ചാത്തലം. ഇതിനിടെ തൊഴില്അവകാശം ചോദിച്ചതിന് സ്ത്വീത്വത്തെ അധിക്ഷേപിച്ചു പെരുമാറിയതിനെതിരെ സിനിമാമേഖലയില്‍ നിന്നു പരാതി ഉയര്‍ന്നതും നിഷ്ക്കളങ്കമനസ്കരുടെ ആധിയേറ്റുന്നു. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നത് എന്തൊരു പരാതിയാണെന്ന് ഇന്നും അല്‍ഭുതം കൂറുന്നവര്‍, പരസ്പരസമ്മതത്തിനു ശേഷം ലൈംഗികപീഡനം ആയുധമാക്കുന്നുവെന്നു വേദനിക്കുന്നവര്. ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരമെന്താണ്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ലൈംഗികചൂഷണം പരാതിയാകേണ്ടത് എപ്പോള്‍?
Advertisement