നാലുദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ നടന് ദിലീപിന് ജയിലിലേക്ക് മടക്കം. ജാമ്യഹര്‍ജി അങ്കമാലി കോടതി തള്ളി. തനിക്കെതിരെ തെളിവില്ല, കേസ് കെട്ടിച്ചമച്ചതാണ്, സാക്ഷിയില്ലാതെ മാപ്പുസാക്ഷിയെ തേടുന്നു എന്നതടക്കമുള്ള ആക്ഷേപങ്ങള്‍ കോടതിക്ക് മുന്നില്‍ പ്രതിഭാഗം ഉന്നയിച്ചശേഷമാണ് ഹര്‍ജി തള്ളുന്നത്. അപ്പോള്‍ കേസ് കെട്ടിച്ചമച്ചതെന്ന ദിലീപിന്റെ വാദം കോടതി തള്ളുന്നുണ്ടോ? ഇന്നത്തെ കോടതി തീരുമാനം എത്രത്തോളം ബലം പകരുന്നുണ്ട് കേസില്‍ പൊലീസ് നിലപാടിനെ? ഒപ്പം സമൂഹമാധ്യമങ്ങളിലെ ദിലീപ് അനുകൂല പ്രചാരണം പൊലീസിനെ ആശങ്കപ്പെടുത്തുന്നുണ്ടോ?
Advertisement