ദിലീപുമൊത്ത് ജനം നാടുചുറ്റിയ രണ്ടാം ദിനം സഹോദരന് പറയാനുള്ളതാണ് കേട്ടത്. അനാവശ്യ ആക്ഷേപങ്ങള്‍കൊണ്ട് നാടുവിടാന്‍പോലും ആലോചിച്ചെന്ന് അനൂപ്. തൃശൂരിലെ മൂന്നിടത്ത് കേസിലെ ഗൂഢാലോചനയ്ക്ക് തെളിവിന് എത്തിച്ചപ്പോഴെല്ലാം ഇന്നലത്തെ പ്രതികരണമാണ് ജനങ്ങളില്‍നിന്ന്. മുദ്രാവാക്യം വിളിയുമായി, പ്രതിഷേധവുമായി ജനക്കൂട്ടം. ഗൂഢാലോചന ദിലീപിന്റേതല്ല, ദിലീപിന് എതിരെയാണെന്ന സഹോദരന്റെ വാക്കുകള്‍ക്ക് ഇനി കേള്വിക്കാരുണ്ടോ? പൊലീസിന്റെ കയ്യിലുള്ള ദിലീപിന് പിന്നാലെ കരിങ്കൊടിയുമായി ജനക്കൂട്ടം ഇങ്ങനെ നടക്കണോ?
Advertisement