ദിലീപ്. വര്‍ഷങ്ങളായി മലയാളിയെ ചിരിപ്പിച്ച കലാകാരന്. ആ വ്യക്തിയെ നോക്കി ഒരുപാട് ജനമിന്ന് പുച്ഛിച്ച്, ആക്ഷേപിച്ച് ചിരിച്ചു. നാലുമാസങ്ങള്‍ക്ക് മുമ്പ് പൊതുനിരത്തിലോടിയ വാഹനത്തില്‍ അഭിമാനം പിച്ചിച്ചീന്തപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച സൂപ്പര്‍ താരം ഇന്നീ നേരം ഉറങ്ങാന്‍ പോകുന്നത് സ്വന്തം നാട്ടിലെ ജയിലില്‍. അറിയുക, ഗൂഢാലോചനക്കുറ്റം മാത്രമല്ല, നടന് ദിലീപ് ഇന്ന് കൂട്ടമാനഭംഗക്കേസിലെ പ്രതികൂടിയാണ്. അതെ സിനിമ തോല്‍ക്കുന്ന യാഥാര്‍ഥ്യം. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി?
Advertisement