ജി.എസ്.ടി. അഥവാ ചരക്കുസേവനനികുതി രാജ്യത്തെ നികുതി ചൂഷണം അവസാനിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുമെന്നും നികുതി കൂടുന്നതില്‍ നിത്യോപയോഗസാധനങ്ങളും, ദൈനം ദിന സേവനങ്ങളും കുറയുമെന്നുമായിരുന്നു സ്വപ്നം. എന്നാല്‍ യാഥാര്‍ഥ്യം ആദ്യ നാലുദിവമെങ്കിലും മറിച്ചാണ്. കൂടേണ്ടതിനെല്ലാം കൂടി, കുറയേണ്ടതിനു കുറഞ്ഞില്ല എന്നു മാത്രമല്ല, വില കൂടുകയും ചെയ്തു. ചൂഷണത്തിനെതിരെ ശക്തമായ നടപടിയെന്നു സര്‍ക്കാര്‍ പറയുമ്പോഴും ഇതാണ് ശരിയെന്ന നിലപാടിലാണ് ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വില കൂട്ടുന്നത് ജി.എസ്.ടിയോ വ്യാപാരികളോ?
Advertisement