ഒരു പ്രശസ്ത ചലച്ചിത്ര താരം ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു സഹപ്രവര്‍ത്തകരുടെ ഈ പ്രതികരണം. മാധ്യമപ്രവര്‍ത്തകരാണ് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് എന്നാണ് താരസംഘടന പറഞ്ഞുവയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശരിയായ കുഴപ്പം എവിടെയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കേസില്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ചലച്ചിത്രതാരങ്ങളായ ദിലീപിനെയും നാദിര്‍ഷയെയും പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്, നടി കാവ്യ മാധവന്റെ കടയില്‍ പൊലീസെത്തിയത് എല്ലാം നിഷ്പക്ഷമായ കേസന്വേഷണത്തിന്റെ ഭാഗമെന്ന് പൊലീസ് പറയുന്നു. ലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിത്വങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ സംശയിക്കപ്പെടുന്ന സാഹചര്യമുണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുക സ്വാഭാവികം. കലയ്ക്ക് കളങ്കം ചാര്ത്തുന്നതാര് ?
Advertisement