അതെ. എന്തിനാണ് യോഗം? പക്ഷെ കാനം രാജേന്ദ്രന് ഈ ഉന്നയിക്കുന്നത് മാത്രമല്ല ചോദ്യങ്ങള്‍. മൂന്നാറിലെയും ഇടുക്കിയിലെ മറ്റിടങ്ങളിലെയും ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ റവന്യൂമന്ത്രി വേണ്ടേ? മന്ത്രിക്കും പാര്‍ട്ടിക്കും താല്പര്യമില്ലെങ്കിലും മുഖ്യമന്ത്രി അതിനൊരു യോഗം വിളിച്ചാല്‍ മന്ത്രി വിട്ടുനില്‍ക്കാമോ? യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് പറയാനുള്ള ആര്‍ജവം, ഉത്തരവാദിത്തം എന്തേ കാട്ടുന്നില്ല സിപിഐയുടെ മന്ത്രി? ഇനി, സിപിഐയെയും മന്ത്രിയെയും അവഗണിച്ച് യോഗം വിളിക്കുന്നതിലൂടെ മുഖ്യമന്ത്രി എന്താാണ് പറയാന്‍ ശ്രമിക്കുന്നത്? ഈ യോഗംവഴി എന്തുനേടി ഇടുക്കി സംഘം? ഒന്നുകൂടി. സര്‍ക്കാര്‍ ഇനിയും അവകാശപ്പെടുമോ ഈ പ്രശ്നത്തില്‍ കൂട്ടുത്തരവാദിത്തം നഷ്ടമായില്ല എന്ന്?
Advertisement