അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അഭിമാനിക്കുന്നവര്‍ പറയണം, ഈ അഭിമാനത്തില്‍ എത്രശതമാനം നമ്മുടെ വില്ലേജോഫീസുകളുടെ സംഭാവനയുണ്ട് ? അഴിമതി മുക്ത സംസ്ഥാനമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നത്തിന് തടസം നില്ക്കുന്നവരില് വില്ലേജോഫീസ് ജീവനക്കാര്‍ എത്രശതമാനം? ജാതി സര്‍ട്ടിഫിക്കറ്റും ഭൂമിയുടെ കൈവശാവകാശവുമുള്പ്പെടെ സാധാരണക്കാര്‍ നേരിട്ട് ബന്ധപ്പെടുന്ന ഏറ്റവും പ്രധാന സര്‍ക്കാര്‍ കേന്ദ്രം അഴിമതിയുടെ ഈറ്റില്ലമാണെന്നത് പുത്തന്‍ കാര്യമല്ല. കൈക്കൂലി വാങ്ങി മാത്രമെ ജോലി ചെയ്യൂ എന്ന് ശപഥമെടുത്ത് വന്നിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഒന്നും രണ്ടുമല്ല. അഴിമതിയോട് അസഹിഷ്ണുത എന്നത് നയമാക്കിയ സര്‍ക്കാര്‍ ഈ അഴിമതി ഇല്ലാതാക്കാന്‍ എന്ത് ചെയ്തു ?
Advertisement