ആദ്യം കണ്ടത് കൊച്ചി നഗരത്തില്‍ പുതുവൈപ്പ് സമരക്കാര്‍ക്കു നേരിടേണ്ടി വന്ന പൊലീസ് നടപടിയാണ്. ഡി.സി.പി. യതീഷ് ചന്ദ്ര തല്ലിയ ദൃശ്യങ്ങളെവിടെ എന്നു ചോദിച്ച ഡി.ജി.പിക്കുള്ള മറുപടി. പ്രശ്നപരിഹാരത്തിന് ഇന്നു മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനവും അതിനോടു പുതുവൈപ്പുകാരുടെ പ്രതികരണവുമാണ് തുടര്‍ന്നു കേട്ടത്. എല്‍.പി.ജി. പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പാരിസ്ഥിതിക അനുമതി ലംഘിക്കപ്പെട്ടോ എന്നു പരിശോധിക്കാന്‍ സമിതിയെയും പ്രഖ്യാപിച്ചു. പൊലീസ് അതിക്രമത്തിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിനു പക്ഷേ മറുപടിയില്ല. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. പുതുവൈപ്പില്‍ ഇന്നുണ്ടായ തീരുമാനം ന്യായമോ അന്യായമോ ?
Advertisement