കേരളം വര്‍ഷങ്ങളായി ചര്‍ച്ചചെയ്യുന്ന ഒരു കൊലക്കേസിന്റെ ദിശമാറ്റിയേക്കുമെന്ന് കരുതിയ വാക്കുകളാണ് ഈ കേട്ടത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചത് താനടക്കമാണെന്ന ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ വാക്കുകള്‍. ഇതുന്നയിച്ച് ഫസലിന്റെ സഹോദരന് ആവശ്യപ്പെട്ട തുടരന്വേഷണം സിബിഐ കോടതി തള്ളി. സിബിഐ അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടാന്‍ പര്യാപ്തമല്ല പുതിയ തെളിവുകളെന്ന് കോടതി വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിതന്നെ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബിജെപി പിന്നാലെയെത്തി. തുടരന്വേഷണമെന്ന ആവശ്യം നേടിയെടുക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു ഹര്‍ജിക്കാര്‍? എങ്ങോട്ടാണ് ഇനി ഈ വിവാദത്തിന്റെ ഗതി? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.
Advertisement