മധ്യപ്രദേശില്‍ കര്‍ഷകര്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഏറെയായി പ്രക്ഷോഭ പാതയിലാണ്. ഈമാസം 6ന് അഞ്ചുകര്‍ഷകര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്ന് രാജ്യശ്രദ്ധയില്‍ വന്ന കര്‍ഷക ലഹള ഇപ്പോള്‍ കെട്ടടങ്ങി. പക്ഷേ കര്‍ഷകരുടെ നെഞ്ചിലെ തീയണഞ്ഞിട്ടില്ല. കാരണം, സംസ്ഥാനം ഭരിക്കുന്ന ബി.െജ.പി സര്‍ക്കാര്‍ അവരുടെ മുഖ്യ ആവശ്യങ്ങള്‍ ഇതുവരെ നിറവേറ്റിയില്ല. വെടിയേറ്റ് മരിച്ച കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു മുഖ്യമന്ത്രി. ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പക്ഷേ കര്‍ഷകരുടെ മുഖ്യ ആവശ്യങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ സമാധാനം പുലരുംവരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ട ശിവരാജ് സിങ് ചൗഹാന് 28 മണിക്കൂര്‍ ആയപ്പോള്‍ എല്ലാപ്രശ്നവും പരിഹരിച്ചെന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. പക്ഷേ കര്‍ഷകജനത യഥാര്‍ഥ ജീവിതത്തില്‍ അനുഭവിക്കുന്ന നിരാഹാരം· അത്ര ലളിതമായി അവസാനിക്കുന്നതാണോ മിസ്റ്റര്‍ ചൗഹാന്?
Advertisement