ശ്രീവല്‍സം ഗ്രൂപ്പുമായി യു.ഡി.എഫിനും മുന്‍ മന്ത്രിക്കുമുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണം സംസ്ഥാന ഏജന്‍സിയോ സി.ബി.ഐയോ അന്വഷിക്കണം. ഇന്നലെ ഈ ആവശ്യമുന്നയിച്ചത് സി.പി.ഐ ആണെങ്കില്‍ ഇന്ന് ആവശ്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേത് ആണ്. ആഞ്ചലോസിന് അന്വേഷണം ആരോപണം സ്ഥാപിക്കാനാണെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് അത് നിേഷധിക്കാനും. ശ്രീവല്‍സത്തിന്റെ ആശ്രിതവല്സലര് അല്ലാത്തവര്‍ക്കെല്ലാം അന്വേഷണത്തെ സ്വാഗതം ചെയ്യാം. പക്ഷേ ഇന്നുപുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ടിന് മറുപടി പറയാന്‍ പ്രതിപക്ഷനേതാവ് അല്പം വിഷമിക്കും. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെ ശ്രീവല്‍സം കമ്പനിയുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ട് പൂഴ്ത്തി. അന്ന് പാതിവഴിക്ക് നിലച്ച അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. ഈ അന്വേഷണം വേണ്ടവിധം പുരോഗമിച്ചാല്‍ രമേശ് ചെന്നിത്തലയുടെ മുന്‍കൂര്‍ അന്വേഷണ വെല്ലുവിളി അസ്ഥാനത്താകുമോ?
Advertisement