സി.പി.ഐ ആലപ്പുഴ ജില്ലാസെക്രട്ടറി ഉന്നയിക്കുന്ന ആരോപണമാണ് കൗണ്ടര്‍പോയന്റ് ചര്‍ച്ചചെയ്യുന്നത്. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലായി അതിരുകളില്ലാത്ത ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ശ്രീവല്‍സം ഗ്രൂപ്പ് കേരളത്തില്‍ വളര്‍ന്നത് ആരുടെ ചെലവില്‍? ഇതാണ് ചോദ്യം. യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രി ശ്രീവല്‍സം ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ചുവെന്നാണ് ആഞ്ചലോസിന്റെ ആരോപണം. 400 കോടി രൂപയുടെ അനധികൃത സ്വത്ത് ഈ ഗ്രൂപ്പിന്റെ വിവിധ ആസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു. നാഗാലാന്‍ഡില്‍ എ.എസ്.പിയായി വിരമിച്ച ശേഷം അവിടുത്തെ പൊലീസ് ആസ്ഥാനത്ത് ഉപദേശകനായി തുടരുന്ന എം.കെ.ആര്.പിള്ളയുടെ കണക്കില്‍ പെടാത്ത ബിസിനസ് വളര്‍ച്ചയുടെ കണക്കില്‍, കോണ്‍ഗ്രസ് മന്ത്രിയുടെ അക്കൗണ്ട് ബുക്ക് ഉണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. പക്ഷേ ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണ് ബന്ധമില്ലാത്തതെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് വെല്ലുവിളിച്ചുകഴിഞ്ഞു. പിള്ളയുടെ വളര്‍ച്ചയില്‍ ബന്ധമില്ലെന്ന് കള്ളമില്ലാതെ പറയാന്‍ ആര്‍ക്കുകഴിയും?
Advertisement