മാനഭംഗപ്പെടുത്തിയ സന്യാസിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞവാക്കുകളാണ് ഈ കേട്ടത്. സമൂഹത്തില്‍ നല്ല ശതമാനം ആളുകളും പെണ്‍കുട്ടിയുടെ നടപടിയെ ധീരമെന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ചിലരെങ്കിലും പെണ്‍കുട്ടി നിയമം കയ്യിലെടുത്തു എന്ന് വിമര്‍ശിക്കുന്നു. സാങ്കേതികമായി ശരിയാവാമെങ്കിലും എന്തുകൊണ്ട് ഇന്നാട്ടില് വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പോലും നിയമത്തിനു മുന്നില്‍ പോവാതെ അക്രമിക്ക് സ്വയം ശിക്ഷ നടപ്പാക്കുന്നതെന്തുകൊണ്ട്? രാജ്യത്തെ സംവിധാനങ്ങള്‍ ആത്മവിശ്വാസം പകരുന്നതാണെങ്കില്‍ പെണ്‍കുട്ടികള്‍ കത്തിയെടുക്കുമോ ?
Advertisement