ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ശബ്ദങ്ങള്‍ ശ്രദ്ധിച്ചാല്‍ കുല്ഭൂഷണ് ജാദവ് ഇന്ന് ഒരു ഇന്ത്യന്‍ വിജയത്തിന്റെ പേരാണ്. പാക്കിസ്ഥാനില്‍ ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് സൈനിക കോടതി വക വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ എവിടെയെന്നുപോലും അറിയാതെ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്. നിതിന്യായ മര്യാദകളൊന്നും പാലിക്കാതെ ഏറ്റുവാങ്ങേണ്ടിവന്ന വധശിക്ഷയില്‍ നിന്ന് ജാദവിനെ മോചിപ്പിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ വിജയം പൂര്‍ണമാകൂ എങ്കിലും അദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ രാജ്യാന്തര കോടതിയുടെ തീര്‍പ്പിന് വിധേയമായി മാത്രമായിരിക്കും എന്ന ഭാഗികവിജയം തന്നെ ഇന്ത്യ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തെയും അഭിഭാഷകന് ഹരീഷ് സാല്‍വെയേയും പുകഴ്ത്തുന്നു. പാക്കിസ്ഥാന് ഏറ്റത് നയതതന്ത്ര തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനെ നാം ശരിയായ ആഹ്ലാദമെന്നും അമിതമല്ലാത്ത ആവേശമെന്നും തന്നെ വിശേഷിപ്പിക്കാമോ? മറിച്ച് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതിന് എതിരേ നേടിയ വിജയം ഇന്ത്യ ഉള്‍ക്കൊള്ളേണ്ടത് ആരവത്തോടെയല്ല, വിനയത്തോടെയാവണം എന്നുപറയാന്‍ ആളുണ്ടോ?
Advertisement