ഒരു കോളജ് ക്യാംപസില്‍നിന്ന് കിട്ടിയത് ആയുധങ്ങളെന്ന് പൊലീസ് രേഖയുണ്ടായിട്ടും അതു പറഞ്ഞില്ല മുഖ്യമന്ത്രി നിയമസഭയില്‍. അത് കഴിഞ്ഞദിവസം. ഇന്ന് ഈ കേട്ടത് സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ടതാണ്. വ്യക്തതതേടി സുപ്രീംകോടതിയില്‍ പോയപ്പോള്‍ പിഴയൊന്നും കിട്ടിയില്ല സര്‍ക്കാരിന് എന്ന ഈ വാദത്തില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടോ? എങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞ ആ ഇരുപത്തയ്യായിരം രൂപ എന്താണ് എന്തിനുള്ളതാണ്? അന്ന് കോടതിയില്‍ മാപ്പൊന്നും പറഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ വാദം മുഖവിലയ്ക്കെടുക്കാമെന്ന് വിചാരിച്ചാല്‍പ്പോലും പറ്റില്ല. കാരണം എങ്കില്‍പ്പിന്നെ എന്താണ് ഇന്ന് സുപ്രീംകോടതിയിലുണ്ടായത്? എന്തിനാണ് നിരുപാധിക മാപ്പപേക്ഷ സര്‍ക്കാര്‍ നല്‍കിയത്?
Advertisement