തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍, കേരളത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി നടത്തിയെന്ന് അവകാശപ്പെട്ട ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാഗര്‍ ആണ് സംസാരിച്ചത്. ആ ശസ്ത്രക്രിയ തികഞ്ഞ പരാജയവും തന്നെ ഉപയോഗിച്ചുള്ള മനുഷ്യപരീക്ഷണവും ആണെന്നാണ് സാഗര്‍ പറയുന്നത്. സാഗര്‍ ഇന്ന് കൗണ്ടര്‍പോയന്റില്‍ ചേരുകയാണ്. അഞ്ച് ശസ്ത്രക്രിയ വേണ്ടിടത്ത് 13 ശസ്ത്രക്രിയ വരെ നടത്തി തനിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയത് വികൃതമായ ശരീരവും ജീവന്‍തന്നെ അപകടത്തിലാകും വിധമുള്ള പീഡനങ്ങളുമാണെന്ന് സാഗര്‍ പറയുന്നു. പിന്നീട് സുഹൃത്തായ ആരവിന്റെ സഹായത്തോടെ മുംബൈയിലെത്തി സ്വകാര്യ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാണ് സാഗര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. മുബൈയില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവ സമ്പത്തുകൊണ്ടാണ് ആരവിന് സാഗറിനെ സഹായിക്കാന്‍ കഴിഞ്ഞത്. ആരവും കൗണ്ടര്‍പോയന്റില്‍ ചേരുന്നു. മനുഷ്യപരീക്ഷണം ആഗോള ആരോഗ്യ കുറ്റകൃത്യമാണെങ്കില്‍, നമ്മുടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അത് നടന്നോ?
Advertisement