പരസ്യശാസന പാര്‍ട്ടിയില്‍നിന്ന് വാങ്ങിയ പ്രസംഗത്തിന് ശേഷവും ശൈലി മാറ്റില്ലെന്ന് മന്ത്രി എംഎം മണി. പ്രസംഗം പാര്‍ട്ടിയുടെ യശസിനെ ബാധിച്ചതുകൊണ്ടാണ് ശാസന, പക്ഷെ രാജിയൊന്നും ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. മണിയുടെ പ്രസംഗം ഗൗരവതരമെന്ന് പറഞ്ഞ് സിഡി കാണാന്‍ തീരുമാനവുമായി ഹൈക്കോടതി. ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് നീക്കത്തെ ചെറുത്ത്, ഒരടി പിന്നോട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ. ഇത്രയുമാണ് ഈ പകല്‍ ഈ വിവാദത്തില്‍. അപ്പോള്‍ എങ്ങോട്ടാണ് ഈ വിവാദത്തിന്റെ പോക്ക് ?
Advertisement