അതെ, സഹോദരകക്ഷി തന്നെയാണ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ കാനം രാജേന്ദ്രന്, കോടിയേരി ബാലകൃഷ്ണന് നല്കിയ മറുപടിയാണ് കേട്ടത്. മുന്നണിയെയും സര്‍ക്കാരിനെയും നയിക്കുന്ന വലിയ പാര്‍ട്ടിയെന്ന ഉത്തരവാദിത്തം പൂര്‍ണമായും പാലിച്ചുള്ള വാക്കുകള്‍. പക്ഷേ സഹോദരകക്ഷികള് മുഖാമുഖം ഇരിക്കുമെന്ന് പറഞ്ഞിട്ട് ദിവസം പതിനഞ്ചാകുന്നു, കേന്ദ്രത്തിലല്ല, കേരളത്തില്‍ വരെ ഒന്നും നടന്നില്ല. പറഞ്ഞുപറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ചെയ്തിരിക്കുന്നു. ഒരുമിച്ചിരിക്കാന്‍ പോലുമാകാതെ അകലെയാണോ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സെക്രട്ടറിമാര്‍..? കോടിയേരി പറയുന്ന പോലെ സി.പി.എം വിരുദ്ധതയോണോ സി.പി.ഐയെ നയിക്കുന്നത് ?
Advertisement