പൊതു ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരങ്ങളെക്കുറിച്ച് സിപിഎമ്മിന്റെ മുമ്പത്തെയും ഇപ്പോഴത്തെയും നിലപാടുകളാണ് ഈ കേട്ടത് . ഏതായാലും ജിഷ്ണു പ്രണോയയുടെ ദുരൂഹമരണത്തിന്റെ മൂന്നാം മാസം കേസിലെ മുഖ്യപ്രതി്കളിലൊരാളായ ശക്തിവേല്‍ അറസ്റ്റിലായി. ഇതോടെ ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു. പക്ഷേ കാര്യങ്ങള്‍ ഇവിടംവരെയെത്താന് ഏറെ വേദനയും ക്ഷമയും സമരവും സഹനവും വേണ്ടി വന്നു.
ജിഷ്ണുവിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തിനൊപ്പം നിന്ന പൊതുപ്രവര്‍ത്തകര്‍ ഗൂഢാലോചനക്കുറ്റത്തിന് ജയിലിലായി. പക്ഷേ കേരളത്തിലെ സാമൂഹ്യവിഷയങ്ങളില്‍ സജീവമായി ഇടപെടാറുള്ള കെ.എം.ഷാജഹാനെയും ഷാജിര്‍ഖാനെയും പോലുള്ളവര്‍ എന്ത് ഗൂഡാലോചനയാണ് നടത്തിയത് ? ഈ ഗൂഡാലോചനക്കാരെ എന്തിന് ജിഷ്ണുവിന്റെ കുടുംബം ഒപ്പം കൂട്ടി ? സമരങ്ങളിലൂടെ വളര്‍ന്ന് സിപിഎം ഇപ്പോള്‍ സമരവിരുദ്ധരാവാന് കാരണമെന്ത് ? ഈ നിലപാടിനെയും ഫാസിസം എന്ന് വിളിക്കാമോ ?