ഈ ആള്‍ക്കൂട്ടവും അങ്ങനെ കേരളത്തിന് ശീലമായി. തുടര്‍ച്ചയായ മൂന്നാംദിവസം മനുഷ്യച്ചങ്ങല പോലെ മദ്യശാലകള്‍ക്ക് മുന്നില്‍ ജനം. ആ കാത്തുനില്പ്പിനിടയിലെ ശബ്ദങ്ങളാണ് കേട്ടത്. ഇതെങ്ങനെ അവസാനിപ്പിക്കും? ആ ചോദ്യത്തിന്, വീണ്ടും ഡല്‍ഹിക്ക് വണ്ടികയറാം എന്നതാണ് സര്‍ക്കാരിന്റെ ആലോചന. മൂന്നുമാസം സമയം ചോദിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഹര്‍ജി നല്‍കും. പക്ഷെ ഇളവുചോദിച്ചപ്പോള് തന്നെ നിലപാട് വ്യക്തമാക്കിയ കോടതിയില്‍നിന്ന് ഇനി സമയം പ്രതീക്ഷിച്ചിട്ടെന്തിനാണ്? അങ്ങനെ സമയം കിട്ടിയില്ലെങ്കില്‍ എന്തുചെയ്യാനാണ് സര്‍ക്കാരിന്റെ പ്ലാന്‍?
Advertisement