E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

പാരസെറ്റാമോൾ 500ൽ വൈറസ് – വസ്തുതയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

paracetamol-500
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാരസെറ്റാമോൾ 500 എന്ന എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന ഗുളികയിൽ മാരക വൈറസ് അടങ്ങിയിട്ടുണ്ടെന്നും അത് വൻ ദുരന്തമാകുമെന്നും പറയുന്ന ഒരു സന്ദേശം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജീവൻ രക്ഷിക്കാൻ ഈ സന്ദേശം പ്രചരിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വാട്സാപ്പിൽ കൂടെയാണ് ഏറെയും പ്രചരിച്ചിട്ടുള്ളത്.  ഇംഗ്ലീഷിലെ ഹോക്സ് മെസേജുകൾ മലയാളത്തിലാക്കി ഫോർവേർഡ് ചെയ്യുക എന്നതാണ് ഇവിടെ  എന്താണ് ഇതിന്റെ വസ്തുത എന്നു വ്യക്തമാക്കി ഡോ. നെൽസൺ ജോസഫ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്: 

" ആളെ വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു? ഭീകരനാണിവൻ കൊടും ഭീകരൻ. ആധുനിക വൈദ്യശാസ്ത്രത്തിലെ ലോകപ്രസിദ്ധമായ മൂന്ന് അപകടങ്ങളിൽ മെയിൻ അപകടം ഇവന്റെയാ , ഈ നിൽക്കുന്ന പാരസെറ്റമോളിന്റെ... "

ഈ ചിത്രത്തിൽ കാണുന്ന ഫോട്ടോയും മെസ്സേജും വാട്ട്സാപ്പിൽ ഇപ്പൊ " വൈറലാണ് ". നാലു വരിയിൽ നാല് അക്ഷരത്തെറ്റ് വരുത്തിയയാൾ ഗൂഗിൾ എന്ന ഒരു നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേൾക്കാൻ സാദ്ധ്യത ഇല്ലാത്തതുകൊണ്ട് നോം തന്നെ ഒന്ന് പരതി.കാര്യം മനസിലായി.

പരോപകാരിയായ സാമൂഹ്യദ്രോഹികളുടെ ലേറ്റസ്റ്റ് ട്രെൻഡിന്റെ ഭാഗം തന്നെ ഇതും. ഇംഗ്ലീഷിലെ ഹോക്സ് മെസേജുകൾ മലയാളത്തിലാക്കി ഫോർവേർഡ് ചെയ്യുക. ഒറിജിനൽ മെസേജാണ് ചിത്രത്തിൽ താഴെ കൊടുത്തിരിക്കുന്നത്.

" മാരകമായ " , " മരണനിരക്ക് " "ജനങ്ങൾ " ഒക്കെ ലത് പോലെ തന്നെ ഉണ്ട്. വൈറസിന്റെ പേരു വായിക്കാൻ അറിയാത്തതുകൊണ്ടായിരിക്കും അത് ഇല്ല. " considered one of the most dangerous viruses in the world " ട്രാൻസ്ലേറ്റ് ചെയ്ത് വന്നപ്പൊ (തിലകൻ) ലോകപ്രസിദ്ധമായ അപകടമായെന്ന് മാത്രം. ഇട്ടവനെ നാട്ടുകാർ തല്ലിക്കൊല്ലാൻ നോക്കിയതുകൊണ്ടാണോ യെന്തോ അവസാനം ജീവൻ രക്ഷിക്കണമെന്ന് എഴുതി വച്ചിട്ടുണ്ട്.

ആദ്യം മെസ്സേജിനെക്കുറിച്ച് : ആളത്ര നിസാരക്കാരനല്ല. അല്പസ്വല്പം സേർച്ച് ചെയ്തതിൽ നിന്ന് മനസിലായത് മലേഷ്യൻ ഡിപ്പ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഡയറക്ടർ ജനറൽ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുന്നത് വരെ എത്തിച്ച മെസ്സേജാണിതെന്നാണ്. പാരസെറ്റമോൾ ഒരു വരണ്ട ഗുളിക (മാദ്ധ്യമം) ആണെന്നും അത് വഴി വൈറസ് പകരുമെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും അതുകൊണ്ട് മരുന്ന് കഴിക്കുന്നതിന് ഭയക്കേണ്ടതില്ലെന്നും Health director-general Datuk Dr Noor Hisham Abdullah ന്റെ പത്രക്കുറിപ്പിൽ പറയുന്നു.

ഇനി മരുന്നിനെക്കുറിച്ച് : വെടക്ക് ചികിൽസകർ തൊട്ട് ആക്രമിക്കുന്ന താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ , സർവസാധാരണമായി ഉപയോഗിക്കുന്ന മരുന്നാണു പാരസെറ്റമോൾ. കാൻസർ രോഗികൾക്ക് തൊട്ട് തൂക്കം കണക്കാക്കി ഡോസ് നിർണയിച്ച് കൊച്ച് കുഞ്ഞുങ്ങൾക്ക് വരെ കൊടുക്കുന്ന ഒരു മരുന്ന്. അത് തന്നെയാണു മരുന്നിനെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന കാരണവും. സിസ്-പ്ലാറ്റിനിൽ ഒരു വൈറസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നതാണോ പാരസെറ്റമോളിൽ വൈറസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നതാണോ വൈറലാകുന്നത്? - ഉത്തരം സിമ്പിൾ ല്ലേ...

വൈറസിനെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിക്കാം. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന്റെ വിവരങ്ങളാണിവ. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963ൽ കണ്ടെത്തിയ വൈറസാണ് "മക്യുപോ" (ഉച്ചാരണം ശരിയെന്ന് വിശ്വസിക്കുന്നു). ബൊളീവിയൻ ഹെമോറാജിക് ഫീവർ എന്ന പനിയാണ് ഈ വൈറസിന്റെ ജോലി. ഇത് ഒരു സൂണോസിസ് - അതായത് മൃഗങ്ങളാണ് പ്രകൃതിയിലെ ഈ വൈറസിന്റെ വാഹകർ - നുമ്മടെ എലികളിൽ നിന്ന് പകരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ പേടിക്കണ്ട. ഇത് അങ്ങ് അമേരിക്കൻ ഉപഭൂഖണ്ഡത്തിലെ സായിപ്പ് എലികളിലാണു കണ്ടിട്ടുള്ളത്.

1959-65 കാലത്ത് ഏതാണ്ട് അഞ്ഞൂറോളം പേർക്ക് രോഗമുണ്ടായി. 150 ഓളം ആളുകൾ മരണമടഞ്ഞു. പിന്നെ ഉണ്ടാകുന്നത് 1990കളിലാണ്. അന്ന് 7 മരണം. അവസാനം റിപ്പോർട്ട് ചെയ്തത് 2011-13 കാലത്തും. അന്ന് മുന്നൂറോളം പേരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മരണം 20നോടടുത്ത് മാത്രമാണുണ്ടായത്.

ഇപ്പൊ സംഗതിയുടെ കിടപ്പ് മനസിലായിക്കാണുമല്ലോ? ബൊളീവിയയുടെ ഏതോ കോണിൽ കിടക്കുന്ന, അമേരിക്കക്കാർ പോലും പേടിക്കാത്ത സണ്ണിക്കുട്ടനെയാണ് ഇവിടെ വാട്സാപ്പിലിട്ട് പാരസെറ്റമോളെന്ന് കേൾക്കുമ്പൊഴൊക്കെ എസ്ര കണ്ട രാജുവേട്ടനെപ്പോലെ ഞെട്ടിക്കൊണ്ടിരിക്കുന്നത്.

പാരസെറ്റമോളിന്റെ നിരോധിക്കപ്പെട്ടു എന്ന് ഗവണ്മെന്റ് വെബ് സൈറ്റുകളിലോ ഔദ്യോഗിക പത്രക്കുറിപ്പിലോ പ്രസിദ്ധീകരിക്കാത്ത ബ്രാൻഡുകളൊക്കെ സുരക്ഷിതമാണ്. എന്ന് കരുതി വിശക്കുമ്പൊ ഒക്കെ ഓരോ പിടി വാരി കഴിച്ചേച്ച് വരരുതെന്ന് മാത്രം ഓർമിപ്പിക്കുന്നു..

ഇനിയെങ്കിലും മെസേജ് ഫോർവേർഡ് ചെയ്യുന്നതിനു മുൻപ് അക്ഷരത്തെറ്റ് എങ്കിലും ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ഫോർവേർഡ് ചെയ്യണം എന്ന് ചെറിയ ഒരു റിക്വസ്റ്റുണ്ട്. അയച്ചവനു വിവരമില്ലെങ്കിലും നിങ്ങൾക്ക് വിവരമുണ്ടെന്ന് കിട്ടുന്നവരൊന്ന് തെറ്റിദ്ധരിച്ചോട്ടെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :