ഒാരോ ദിവസവും ചൂടിന്റ കാഠിന്യം കൂടുകയാണ്. ഏറ്റവും പേടിക്കേണ്ടത് സൂര്യാഘാതത്തെയാണ്. എന്തൊക്കെയാണ് രക്ഷാമാർഗങ്ങൾ. അതാണ് ഇന്നത്തെ ഹെൽത്ത് സെഗ്മെന്റിൽ.
ഫെബ്രുവരി മൂന്നാം വാരമായതേയുള്ളു.ഇപ്പോഴേ റെക്കോർഡ് ചൂടാണ്.ശരീരത്തിൽ പൊള്ളലേൽക്കാനുള്ള സാധ്യതയുമേറെ.അൾട്രാ വയലറ്റ് രശ്മികൾക്ക് ശക്തിയേറുന്ന രാവിലെ പത്തിനും ഉച്ചകഴിഞ്ഞ് രണ്ടിനുമിടയ്ക്കാണ് ഏറ്റവും സൂക്ഷിക്കേണ്ടത്.സൂര്യരശ്മികൾ ശരീരത്തിൽ നേരിട്ട് പതിക്കാതെ നോക്കുകയാണ് രക്ഷാമാർഗം.
സൺസ്ക്രീനുകൾ ഉപയോഗിക്കുക,ശരീര ഭാഗങ്ങൾ പരമാവധി മൂടുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ പ്രതിരോധമാർഗങ്ങളാണ്.കരൾ,വൃക്കരോഗികൾ തുടങ്ങവിയവരൊക്കെ കൂടുതൽ ശ്രദ്ധിക്കണം.