E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

അധിക സമയം ഇരുന്നു ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sitting
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൂടുതൽ സമയം ഒരേ ഇരുപ്പ് ഇരുന്നു ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുന്നതാണിത്. നിങ്ങളെ വേഗത്തിൽ വയസന്മാരാക്കാൻ ഇതു ധാരാളമെന്നാണു പുതിയ പഠനം. ദിവസം പത്തു മണിക്കൂറിലേറെ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നവരുടെ കാര്യമാണിത്.

കാലിഫോർണിയ സാൻഡിയാഗോ സർവകലാശാലയിലെ ഗവേഷകരാണു പുതിയ പഠനത്തിനു പിന്നിൽ. 64നും 95നും ഇടയിൽ പ്രായുള്ള 1500 വനിതകളിലാണ് ഇവിടുത്തെ ഗവേഷകർ പഠനം നടത്തിയത്. പത്തു മണിക്കൂറിലേറെ കസേരയിൽ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നതും ദിവസം 40 മിനിറ്റിൽ താഴെ വ്യായാമം ചെയ്യുന്നവരുമായ സ്ത്രീകളെ പഠനത്തിനു വിധേയരാക്കി. ഇക്കൂട്ടരിൽ സാധാരണ ആരോഗ്യമുള്ളവരേക്കാൾ എട്ടു വർഷം മുൻപേ വാർധക്യം ബാധിച്ചുതുടങ്ങിയതായി കണ്ടെത്തി.

ഡിഎൻഎയിൽ കാണപ്പെടുന്ന ടെലോമിയറുകൾ എന്ന ഘടകം കുറയുന്നതാണ് എളുപ്പത്തിൽ വാർധക്യം ബാധിക്കുന്നതിനു കാരണമാകുന്നത്. ടെലോമിയറുകൾ കുറയുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പ്രമേഹം, ക്യാൻസർ തുടങ്ങിയവയ്ക്കും വഴിവയ്ക്കും. ഒരേ ഇരുപ്പിൽ ഇരുന്നു ജോലി ചെയ്യുന്നവരിൽ ശരീര കോശങ്ങൾ പെട്ടെന്നു പ്രായംചെല്ലുന്നതായി കണ്ടെത്തിയെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ. അലാദ്ദീൻ ഷദ്യാബ് പറയുന്നു. കാലപരമായ വാർധക്യം ശാരീരിക വാർധ്യക്യവുമായി യോജിച്ചു പോകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മർദം എന്നിവ താളംതെറ്റുന്നതിനു ഇതു കാരണമാകും. ആഴ്ചയിൽ കുറഞ്ഞതു രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കേണ്ടത് ശരീരാരോഗ്യം നിലനിർത്താൻ അത്യാവശ്യമാണെന്നും പഠനം പറയുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :