E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:36 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഹൃദയാരോഗ്യ ബോധവല്‍ക്കണം ലക്ഷ്യമിട്ട് കീപ്പ് ഇറ്റ് പമ്പിംഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹൃദയാരോഗ്യ ബോധവല്‍ക്കണം ലക്ഷ്യമിട്ടുളള കീപ്പ് ഇറ്റ് പമ്പിംഗ് രാജ്യാന്തര പ്രചാരണത്തിന് കൊച്ചിയില്‍ തുടക്കമായി. ഹൃദ്രോഗവിദഗ്ധരുടെ കൂട്ടായ്മയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാര്‍ഷിക പൊതുയോഗത്തിന്‍റെ ഭാഗമായാണ് പുതിയ പ്രചാരണ പരിപാടി ആസൂത്രണം ചെയ്തത്. സാധാരണക്കാര്‍ക്കും പങ്കാളികളാകാവുന്ന വിധത്തിലാണ് കീപ്പ് ഇറ്റ് പമ്പിംഗ് പ്രചാരണത്തിന്‍റെ രൂപകല്‍പന. 

ലോകജനസംഖ്യയില്‍ അറുപത് ദശലക്ഷം ആളുകള്‍ ഹൃദ്രോഗ ബാധിതരെന്നാണ് പുതിയ കണക്കുകള്‍. നാല്‍പ്പതു വയസു പിന്നിട്ട അഞ്ചില്‍ ഒരാള്‍ ഹൃദ്രോഗബാധിതരാണെന്ന ഏറ്റവും പുതിയ കണ്ടെത്തലും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൃദയാരോഗ്യത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടക്കിടയില്‍ ബോധവല്‍ക്കരണം നടത്താനുളള പ്രചാരണ പരിപാടികള്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി തുടങ്ങിയത്. കീപ്പ് ഇറ്റ് പമ്പിംഗ് എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഏതൊരു സാധാരണക്കാരനും പദ്ധതിയില്‍ പങ്കാളിയാകാവുന്ന വിധത്തിലാണ് കീപ്പ് ഇറ്റ് പമ്പിംഗ് പ്രചാരണത്തിന്‍റെ രൂപകല്‍പന. ഫെയ്്സ്്ബുക്കും ട്വിറ്ററും അടക്കമുളള നവമാധ്യമങ്ങളിലൂടെയും ഹൃദയാരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാം. 

ഹൃദയചികില്‍സാ രംഗത്തെ ഭാരിച്ച ചെലവ് കുറയ്ക്കാനുളള നിര്‍ദ്ദേശങ്ങളും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാര്‍ഷിക പൊതുയോഗത്തില്‍ ഉയര്‍ന്നു വന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി അയ്യായിരത്തിലേറെ ഹൃദ്രോഗ വിദഗ്ധരാണ് കൊച്ചിയില്‍ ചേരുന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :