മുടങ്ങാതെ വ്യായാമം ചെയ്യുമെന്ന പുതുവർഷ പ്രതിജ്ഞ എടുക്കാത്തവർ കുറവായിരിക്കും. ജീവിതശൈലി മലയാളിയുടെ ആരോഗ്യത്തെ അത്രമാത്രം മാറ്റിമറിച്ചിട്ടുണ്ട്. സ്വാഭാവിക വ്യായാമമുറകൾ ഉണ്ടായിരുന്ന വീട്ടുജോലികൾപോലും ഇല്ലാതായതാണ് ആരോഗ്യത്തെ ക്ഷീണിപ്പിച്ചത്.
മലയാളിയുടെ ഒാരോ പ്രഭാതങ്ങളിലും ഇതൊരു കാഴ്ചയോ അധ്വാനമോ ആയിരുന്നു. സ്ത്രീകളും പുരുഷന്മാരുമെല്ലാം അറിയാതെയെങ്കിലും ഈ വ്യായാമമുറകളുടെ ഭാഗവുമായിരുന്നു. ഈ കാഴ്ചകളിൽ പലതും ഇന്ന് നാട്ടിൻപുറങ്ങളിൽപോലും അന്യമാണ്. സുഖസൗകര്യങ്ങളൊരുക്കുന്നതിനിടെ സൗകര്യപൂർവം മറന്നുപോയത് ആരോഗ്യമാണ്. തിരക്കാണ് ജീവിതത്തോട് യന്ത്രത്തെ കൂട്ടുകൂടിച്ചത്. ആരോഗ്യത്തെ ക്ഷീണിപ്പിച്ചത്.
പഴമയിലേക്ക് തിരിച്ചുപോകണം എന്നല്ല, തൊഴിലിടങ്ങളിലും വീടുകളിലും സ്വാഭാവിക വ്യായാമം മലയാളിക്ക് കുറഞ്ഞുവരികയാണെന്ന് ഒാർമപ്പെടുത്തുകയാണ്.