എല്ലാ സ്ത്രീകളുടെയും പ്രശ്നമാണ് ശരീരം വണ്ണം വയ്ക്കുന്നതിനൊപ്പം കൈകാലുകളും തടിച്ച് ഭംഗി പോകുന്നു എന്നത്. കഷ്ടപ്പെട്ട് ഡയറ്റ് നോക്കി വ്യായാമവും ചെയ്ത് തടി കുറച്ചാലും കൈവണ്ണം പോകില്ല എന്നതാണ് സത്യം.
ശരീരത്തിൽ കൊഴുപ്പടിയുന്നത് പ്രധാനമായും കൈകൾ, തുടകൾ, അടിവയർ എന്നീ ഭാഗത്തായത് കൊണ്ട് തന്നെ ശരീരം വണ്ണം വയ്ക്കുമ്പോൾ ഈ ഭാഗങ്ങളിൽ കൊഴുപ്പ് നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ഭാഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത്. സാധാരണ കൈകൾക്ക് മാത്രമായി ആരും വ്യായാമം ചെയ്യാറില്ല. എന്നാൽ ഇവിടെ നൽകിയിരിക്കുന്ന അഞ്ച് വ്യായാമങ്ങൾ തുടർച്ചയായി ചെയ്ത് നോക്കൂ ദിവസങ്ങൾക്കുള്ളിൽ കൈകളുടെ വണ്ണം കുറയുന്നത് കാണാം.
ട്രൈആങ്കിൾ പുഷ്അപ്
അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസിന്റെ അഭിപ്രായത്തിൽ ട്രൈആങ്കിൾ പുഷ് അപ് ആണ് കൈവണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വ്യായാമം. പുഷ് അപ് തന്നെ കുറച്ച് വ്യത്യസ്തമായ രീതിയിൽ ചെയ്യുന്നതാണിത്. പുഷ് അപ് പൗസിഷനിൽ ഇരുന്ന് കൈകൾ, പ്രധാനമായും കൈ വിരലുകൾ( തള്ളവിരലും ചൂണ്ടു വിരലും ചേർത്ത്)പേര് പോലെ നിലത്ത് ത്രികോണാകൃതിയിൽ വയ്ക്കുക. കൈകൾക്ക് പരമാവധി സമ്മർദം നൽകിക്കൊണ്ട് വേണം ചെയ്യാൻ. എല്ലാ ദിവസവും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം ചെയ്യാം. വീഡിയോ നോക്കി പരിശീലിക്കാം.
2. ട്രൈസെപ് ബെഞ്ച് ഡിപ്സ്
ട്രൈസെപ്സ് പ്രധാനമായും പുറം തിരിഞ്ഞിരുന്ന് പേരു സൂചിപ്പിക്കും പോലെ ഉറപ്പുള്ള ബെഞ്ചിൽ കൈകൾ സ്ഥാപിച്ച് മെല്ലെ ഉയരുകയും താഴുകയും ചെയ്യാം. മൂന്നു ലെവലുകളാണ് ഈ വ്യായാമത്തിനുള്ളത്. വീഡിയോ കണാം.
3. ലൈയിങ് ചെസ്റ്റ് ഫ്ലൈ
നിലത്ത് കിടന്ന് കൈയിൽ ഡമ്പലുകൾ വച്ച് മുട്ട് കുറച്ച് ഉയർത്തി വച്ച് കൈകൾ ചിറക് വിരിക്കും പോലെ വീശണം. ഇത് വളരെ എളുപ്പത്തിൽ ആയാസമില്ലാതെ ചെയ്യാവുന്നതാണ്. ഉപരിതലം നിരപ്പായ ബെഡിൽ കിടന്നും ഈ വ്യായാമം ചെയ്യാം. വീഡിയോ നോക്കി പരിശീലിക്കുക.
4. ലാറ്ററൽ പ്ലാങ്ക് വോക്ക്
പുഷ് അപ് ചെയ്യുന്നത് പോലെ നിലത്ത് ലാറ്ററൽ പൊസിഷനിൽ കൈകൾ കൊണ്ട് കാലുകൾ കുത്തി നടക്കുന്നതാണ് ലാറ്ററൽ പ്ലാങ്ക് വോക്ക്. ആദ്യം വലതു വശത്തേക്ക് കാലുകൾ നീങ്ങുമ്പോൾ ഇടതു കൈയും വലതു വശത്തേക്ക് നീക്കണം. പിന്നീട് വലതു കൈയും ഇടതുകാലും മാറ്റണം. അങ്ങനെ സൈക്ലിക് പൊസിഷനിലും ചെയ്യാം. മൂന്നു തവണ ആവർത്തിക്കണം. തിരിച്ചും മൂന്നു തവണ ചെയ്യണം.
5 ബെന്റ്– ഓവർ റിവേഴ്സ് ഫ്ലൈ
കിടന്ന് കൗണ്ട് ചെയ്തത് മുകളിലേക്കാണെങ്കിൽ മുന്നിൽ നിന്ന് പിന്നിലേക്ക് ഫ്ലൈയിങ് പൊസിഷനിൽ കൈകൾക്ക് അയവ് നൽകി വേണം ഈ വ്യായാമം ചെയ്യാൻ. പത്തു പ്രാവശ്യം ആവർത്തിക്കണം. തോൾ ഭാഗം നന്നായി പ്രവർത്തിക്കുന്നതിനാൽ തുടക്കക്കാർ പത്ത് തവണ ചെയ്യേണ്ടതില്ല. വീഡിയോ കാണാം.