E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഉറക്കത്തിലെ കിടപ്പ് ക്രമീകരിച്ച് മാറ്റാം ഈ രോഗങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sleep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനുഷ്യ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ് ഉറക്കം. ലോകകപ്പ് ഫുട്ബോളിന്റെ സമയത്ത് മൂന്ന് ദിവസം ഉറങ്ങാതെ കളികണ്ട ചിലർ ചൈനയിൽ മരണപ്പെടുക വരെയുണ്ടായി. ഉറക്കമില്ലാതായാൽ ഒരു  ദിവസത്തെ ശരീരത്തിന്റെ പ്രവർത്തനം തന്നെ താളം തെറ്റാം. ഉറങ്ങുമ്പോൾ എങ്ങനെ കിടന്നാലും അതേ രീതിയിൽ തന്നെ ഉണരാൻ ഭൂരിഭാഗം പേർക്കും സാധിക്കാറില്ല. എന്നാൽ ഉറങ്ങുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രോഗങ്ങൾ ഇല്ലാതാക്കാൻ വരെ അതു സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഈ മേഖലയിലെ വിദഗ്ധർ.

തലവേദന- ഉറങ്ങുമ്പോൾ കഴുത്തിനുണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തലവേദന പരിഹരിക്കാനാകും. ഇതിനായി ചെറിയ തലയിണകൾ ഉറങ്ങുമ്പോൾ കഴുത്തിനോട് ചേർത്തുവച്ചാൽ മതി. ശരീരം വിശ്രമിക്കുന്ന സമയം ഉറങ്ങുമ്പോഴായതു കൊണ്ടുതന്നെ അപ്പോഴത്തെ ശരീരത്തിന്റെ ഘടന ഏറെ നിർണായകമാണെന്നാണ് വിദഗ്ധ പക്ഷം. മൈഗ്രേൻ പോലെയുള്ള അവസ്ഥകളും ഉറക്ക സമയത്തെ കഴുത്തിന്റെ ഘടനയും തമ്മിൽ ഏറെ ബന്ധമുണ്ട്.

നടുവേദന- ഉറക്കസമയത്തെ കഴുത്തിന്റെയും നട്ടെല്ലിന്റെയും ശരിയായ ഘടന നടുവേദന പരിഹരിക്കാൻ സഹായിക്കും. കാൽമുട്ടുകൾക്കടിയിലും  കഴുത്തിനു പിറകിലും തലയണയോ ടവലോ വച്ച് ഉറങ്ങുന്നത് നടുവേദന ശമിപ്പിക്കുന്നതിന് സഹായിക്കും.

സൈനസിറ്റിസ്- മുഖത്തെ സൈനസിൽ ബ്ളോക്ക് ഉണ്ടായി അതിൽ അണുബാധ വരാനുള്ള സാധ്യതയുണ്ട്. എസിയുടെ അടിയിലോ തൊട്ടടുത്തോ കിടക്കുമ്പോഴാണ് സാധാരണയായി ഈ പ്രശ്നം ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചാൽ രാവിലെ ഉണരുമ്പോൾ തലവേദനയോ ജലദോഷമോ ഉറപ്പാണ്. അന്നത്തെ ദിവസം മുഴുവൻ അസ്വസ്ഥമാക്കാൻ അതുമതി. തലയണയുടെ എണ്ണം കൂട്ടി കുറച്ച് കൂടി  ഉയരത്തിൽ തലവച്ച് കിടക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. ഇങ്ങനെ ചെയ്യുമ്പോൾ തണുത്ത വായു മൂക്കിലൂടെ സൈനസിലെത്തുന്നത് തടയും.

പൂർണരൂപം വായിക്കുന്നതിന്