സംസ്ഥാനം ഡെങ്കിപ്പനി ഭീതിയിലാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്.
നാലു ടൈപ്പ് വൈറസാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുകുകൾ മുട്ടയിട്ടു പെരുകുക. അഞ്ചുദിവസംവരെ നീണ്ടുനിൽക്കുന്ന പനി, കടുത്ത തലവേദന, തലകറക്കം, ഛർദി എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്..
ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമേറിയവർ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ശരീരം മൂടുന്ന വസ്ത്രം ധരിക്കണം. പരിസരശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുകകൂടി ചെയ്താലെ ഡെങ്കിയെ അകറ്റിനിർത്താനാകൂ.