ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമാണ് നെയ്യ്. എന്നാൽ അടുത്ത കാലത്തായി ‘ആരോഗ്യബോധമുള്ള’ പലരും അനാരോഗ്യകരം എന്നു കരുതി നെയ്യ് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാറാണ് പതിവ്. എന്നാൽ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങൾ അറിയാം.
നെയ്യിൽ കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകുന്നു. കൊഴുപ്പിനെ നീക്കാനും കൊഴുപ്പ് കോശങ്ങളെ ചൂരുക്കാനും സഹായിക്കുന്ന അമിനോ ആസിഡുകൾ നെയ്യിലുണ്ട്.
പാചകത്തിന് ഉപയോഗിക്കാൻ ഏറ്റവും നല്ലത് നെയ്യ് ആണെന്ന് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ട് നെയ്യ് മികച്ചതാകുന്നു എന്നു നോക്കാം