അമിത രക്തസമ്മര്‍ദം മറ്റ് രോഗങ്ങളിലേക്കുളള വഴികാട്ടിയാണ്. മാറിയ ജിവിതശൈലി തന്നെയാണ് ഇൗ രോഗത്തിനും കാരണം. ലോകത്ത് രക്താദി സമ്മര്ദമുളളവരില് 20 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ജീവിതശൈലി തന്നെയാണ് അമിത രക്തസമ്മര്‍ദത്തിലേക്ക് വഴിവയ്ക്കുന്നത്. ശരിയായ വ്യായാമങ്ങളിലൂടെ ഒരുപരിധി വരെ രോഗം തടാന്‍ സാധിക്കും. അമിത രക്തസമ്മര്‍ദം ഒരു രോഗത്തില്‍ നിന്നും മറ്റ് പല രോഗങ്ങളിലേക്കുളള ചവിട്ടുപടികൂടിയാണ്. ഹ്യദയാഘാതം, പക്ഷാഘാതം വ്യക്കരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്ക് ഇതുവഴി വയ്ക്കുന്നു. പുകവലി,മദ്യപാനം, അമിതവണ്ണം എന്നിവയും രക്തസമ്മര്‍ദത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.
Advertisement