E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

വേദനയില്ലാത്ത ഹാർട്ടറ്റാക്ക് എങ്ങനെ തിരിച്ചറിയാം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

heart-attack
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രമേഹമുള്ളവർക്കു സാധാരണ ഉണ്ടാകുന്നത് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക് ആണോ? ഇതിനെ ലക്ഷണങ്ങൾ കൊണ്ട് എങ്ങനെ തിരിച്ചറിയാം?

പ്രമേഹരോഗിയിൽ വേദനയില്ലാത്ത ഹാർട്ടറ്റാക്ക് ഉണ്ടാകുവാൻ സാധ്യത വളരെ കൂടുതലാണ്. മിക്കപ്പോഴും ദീർഘനാളായി പ്രമേഹരോഗമുള്ളവരിലാണ് ഇതുണ്ടാവുക. ഹൃദയധമനിയിൽ ഏതെങ്കിലും ഒന്നിൽ രക്തപ്രവാഹം പൂർണമായി പെട്ടെന്നു നിലയ്ക്കുന്നതുമൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതുമൂലം ഹൃദയപേശിയുടെ കുറച്ചു ഭാഗത്ത് രക്തം ലഭിക്കാതെ വരുന്നു. ഹൃദയപേശിയുടെ ഈ ഭാഗം പ്രവർത്തനക്ഷമമല്ലാതാകുന്നു. ഇതോടൊപ്പം ശക്തമായ നെഞ്ചുവേദനയും ഉണ്ടാകും. 

നെഞ്ചിന്റെ മധ്യഭാഗത്തായി അതികഠിനമായ വേദന ഉണ്ടാകുന്നതോടൊപ്പം നെഞ്ചിൽ വലിയ ഭാരം കയറ്റിയതുപോലെ തോന്നുക, നെഞ്ചു വരിഞ്ഞുമുറുകുന്നതുപോലെ തോന്നുക, തലകറക്കം, മോഹാലസ്യം, കഠിനമായ വിശപ്പ്, താടിയിലോ കൈകളുടെ മുകൾഭാഗത്തോ കഴപ്പ് അനുഭവപ്പെടുക, മലമൂത്രവിസർജനം ഉണ്ടാകുക, മരണഭീതിയുണ്ടാകുക തുടങ്ങിയ മറ്റു പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. 

ഹൃദയാഘാതം മൂലമുണ്ടാകുന്ന വേദന അറിയുവാൻ സഹായിക്കുന്നത് ഓട്ടനോമാക് നേർവ്സ് എന്ന ഇനത്തിൽപ്പെടുന്ന ഞരമ്പുകളാണ്. പഴക്കം ചെന്ന പ്രമേഹരോഗികളിൽ ഈ ഞരമ്പുകൾക്കു കോട്ടം സംഭവിക്കുന്നതു മൂലമാണ് ഹൃദയാഘാതമുണ്ടായാൽപ്പോലും ഇവർക്കു വേദനയറിയാൻ പറ്റാത്തത്. എന്നാൽ, ഒരു പ്രമേഹരോഗിക്കു പെട്ടെന്ന് നെഞ്ചത്തോ വയറ്റിന്റെ മുകൾഭാഗത്തോ അസ്വസ്ഥത തോന്നുക, നെഞ്ചിടിപ്പ്, വിയർപ്പ്, മോഹാലസ്യം, ശ്വാസംമുട്ടൽ, തലകറക്കം, താടിയിലോ കൈകളിലോ തരിപ്പ്, കഴപ്പ് തുടങ്ങിയ എന്തെങ്കിലും ലക്ഷണം കണ്ടാൽ ഉടൻ ഡോക്ടറെ കാണണം. ഈ ലക്ഷണങ്ങൾ ഒന്നുകിൽ രക്തത്തിൽ ഗ്ലൂക്കോസ് കുറയുന്നതു മൂലമോ ആയിരിക്കും. ഒരു ഇസിജി പരിശോധനയും രക്തപരിശോധനയുംകൊണ്ട് ഇതു തിരിച്ചറിയാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :