കുട്ടികളിലെ അലർജി മാതാപിതാക്കളിൽ ഏറെ ആശങ്കയുണർത്തുന്ന സംഗതിയാണ്. രോഗലക്ഷണങ്ങൾ കുട്ടികളിൽ പല രീതിയിലായിരിക്കും കാണപ്പെടുന്നതെന്നു സണ്‍റൈസ് ഹോസ്പ്പിറ്റലിലെ ഡോ. നിത ജി പറയുന്നു. പനി, തുമ്മൽ, കണ്ണ് ചുവക്കൽ തുടങ്ങിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. ഭക്ഷണത്തിൽ നിന്നും അലർജിയ്ക്കു സാധ്യതയുണ്ട്. എന്നാൽ ഏതു ആഹാരപദാർഥത്തിൽ നിന്നാണ് അലർജിയുണ്ടാകുന്നതെന്നു പറയാൻ ബുദ്ധിമുട്ടാണ്. സീ ഫുഡിൽ നിന്നും അലർജിയുണ്ടാകാം.
വീടിനുള്ളിലെ പൊടി, വളർത്തുമൃഗങ്ങൾ തുടങ്ങിയവയും അലർജിക്കു കാരണമാണ്. അതുപോലെ ചില മരങ്ങളും ചെടികളും ശരീരത്തിൽ അലർജിയുണ്ടാക്കാം. നമ്മൾ ഉപയോഗിക്കുന്ന പെർഫ്യൂം, പൗഡർ തുടങ്ങിയവയും പ്രശ്നമാകാമെന്നും ഡോ. നിത ജി പറയുന്നു.