E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

അത്താഴത്തിന് കഞ്ഞിയോ ചപ്പാത്തിയോ നല്ലത്? പ്രമേഹ രോഗിയുടെ സംശയത്തിനുള്ള മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kanji
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എനിക്ക് രാത്രി കുറച്ച് കഞ്ഞി കുടിച്ച് കിടക്കാനാണിഷ്ടം. എന്നാൽ  പിള്ളേർ സമ്മതിക്കില്ല. ഷുഗർ കൂടുമെന്ന് പറഞ്ഞ് ചപ്പാത്തി തിന്നാൽ മതിയെന്നു പറയും.  ഗോതമ്പ് എന്റെ വയറിനൊട്ട് പിടിക്കുകയുമില്ല. ഞാനെന്താണ് ചെയ്യേണ്ടത് ഡോക്ടർ? പലരും എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. പണ്ടൊക്കെ നമ്മുടെ അത്താഴത്തിന്റെ ഇഷ്ട വിഭവമായിരുന്നു കഞ്ഞി. എന്നാലിന്ന് ഷുഗർപ്പേടി കാരണം പാവം കഞ്ഞിയെ പടിക്കു പുറത്താക്കിയിരിക്കുകയാണ്.  പകരം ചപ്പാത്തിയും ഓട്സുമൊക്കെയാണ് ഫാഷൻ.  എന്നാൽ കഞ്ഞി അത്ര കുഴപ്പക്കാരനല്ല എന്നതാണ് യാഥാർഥ്യം.

അരിയും ഗോതമ്പും ധാന്യം തന്നെ

അരിയും  ഗോതമ്പും പോലെയുള്ള ധാന്യങ്ങളാണ് നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഊർജസ്രോതസ്സ്. അരിയുടെയും ഗോതമ്പിന്റെയും ഊർജ മൂല്യം 100 ഗ്രാമിൽ നിന്ന് ഏകദേശം  ഒരു പോലെയാണ്. അരിയിൽ 345 കിലോ കാലറിയാണെങ്കിൽ ഗോതമ്പിൽ അത് 346 കിലോ കാലറിയാണെന്നു മാത്രം. അന്നജത്തിന്റെയും അളവിലും കാര്യമായ വ്യത്യാസമില്ല. 100 ഗ്രാം അരിയിൽ 78 ഗ്രാം അന്നജമുള്ളപ്പോൾ  ഗോതമ്പിൽ 71 ഗ്രാമാണുള്ളത്.

ഗോതമ്പിൽ നാരിന്റെ അംശം താരതമ്യേന കൂടുതലാണ്. എന്നാൽ വീട്ടിൽ തന്നെ കഴുകി ഉണക്കിപ്പൊടിക്കുന്ന ഗോതമ്പിൽ മാത്രമേ ഫൈബറുകൾ ധാരാളമായുള്ളു. വിപണിയിൽ ലഭിക്കുന്ന പലതവണ സംസ്കരിച്ചെടുത്ത ഗോതമ്പ് പൊടിയിലും ആട്ടയിലും മൈദയിലുമൊക്കെ തവിട് നഷ്ടപ്പെടുന്നതിനാൽ നാരുകളും മറ്റ് പോഷക  ഘടകങ്ങളും കുറവായിരിക്കും. ഗോതമ്പിൽ  മാംസ്യത്തിന്റെ അളവ് അരിയുടെ ഇരട്ടിയാണെങ്കിലും അരിയിലെ പ്രോട്ടീനാണ് പെട്ടെന്നു ദഹിക്കുന്നത്.  

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :