E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കാലു സൂക്ഷിച്ചാൽ ദീർഘകാലം ജീവിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

poditary
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണുള്ളിടത്തോളം കണ്ണിന്റെ കാഴ്ച അറിയില്ല എന്നൊരു ചൊല്ലുണ്ട്. അത് ശരിയാണ്. കാഴ്ച നഷ്ടപ്പെടുവോളം നമ്മൾ കണ്ണിനെ ശ്രദ്ധിക്കാറില്ല. എന്നാൽ കാലുള്ളിടത്തോളം കാലിന്റെ വില അറിയില്ല എന്ന് പറഞ്ഞാലും ശരിയാണ്. നമ്മളിൽ ബഹുഭൂരിപക്ഷം പേരും കാലിനെ പരിരക്ഷിക്കാത്തവരാണ്. കാലിന് വ്രണം വരുവോളം, വേദന കൊണ്ട് നടക്കാൻ കഴിയാത്തിടത്തോളം ചുരുക്കത്തിൽ കിടന്നുപോവും വരെ കാലിനെ അവഗണിക്കും. മുഖം മിനുക്കാൻ ഒരു മണിക്കൂർ എടുക്കുമ്പോൾ കാലുകൾ പരിരക്ഷിക്കാൻ 10 മിനിട്ടു പോലും എടുക്കാത്തവരാണ് നമ്മളിൽ ബഹുഭൂരിപക്ഷവും.  

ഓർക്കുക കാലിനെ അവഗണിച്ചാൽ കാലു നമ്മളെ അവഗണിക്കും പിന്നെ ചലനം നിൽക്കും.  കാലിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മെയ് രണ്ട് ലോക പാദരോഗ ദിനമായി ആചരിക്കുന്നത്. Podiatry അല്ലെങ്കിൽ കാൽപാദരക്ഷ ഗൗരവമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇന്നും ഇന്ത്യയിൽ ഇതൊരു താരതമ്യേന അറിയാത്ത മേഖല ആയിരിക്കുന്നു. 

എന്തൊക്കെ കാലിനെ ബാധിക്കാം? 

1. വ്രണം--ശരിയായ ഷൂ ചെരുപ്പ് ഇട്ടില്ലെങ്കിൽ അഥവാ ഞെരുങ്ങിയ ഷൂ ഇട്ടാൽ കാലിൽ വ്രണം ഉണ്ടാവും. ശരിയായ ചെരുപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

2. മുട്ടിന്റെ, സന്ധികളുടെ വേദന പാദവുമായി ബന്ധപ്പെട്ടിരിക്കുന്നു

3. നാടുവിന്റെ/കഴുത്തിന്റെ വേദനയ്ക്ക് കാൽപാദവുമായി ബന്ധം കാണാം

4. പ്രമേഹം ഉള്ളവർ കാൽപാദങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

5. കായിക രംഗത്തുള്ളവരും ഗർഭിണികളും  പാദരക്ഷ വളരെ നന്നായി ശ്രദ്ധിക്കണം

6. "നല്ല നടപ്പു" ശീലിക്കാൻ പഠിക്കാം. നടക്കുന്നതും ആരോഗ്യവുമായി അഭേദ്യമായ ബന്ധമുണ്ടന്നു പാദരോഗ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. നടക്കുമ്പോൾ ശരീരത്തിന്റെ ഭാരം എല്ലായിടത്തും തുല്യമായി വരണം. ഇത് പാദരോഗ വിദഗർ പറഞ്ഞുതരും.

7. പാദരോഗത്തിന്റെ തുടക്കത്തിൽ ചെരിപ്പിലും തുകലിലും മാറ്റങ്ങൾ വരുത്തി നിസ്സാരമായി പ്രശനം പരിഹരിക്കാം.

8. നടപ്പും ആരോഗ്യവും തമ്മിലുള്ള ബന്ധം ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ ആരോഗ്യമില്ലാത്ത കാലുകൾ വച്ച് നമ്മൾ എങ്ങനെ നടക്കും? ഒരാൾ 50 വയസ്സാകുമ്പോഴേക്കും 75000  മൈലുകൾ  നടന്നിരിക്കണമെന്നാണ് കണക്ക്. ഇത് ഇന്ന് തുലോം കുറഞ്ഞിരിക്കുന്നു. കാലുകളെ രക്ഷിച്ചു, വൈദ്യ ശാസ്ത്ര പ്രകാരം ഉണ്ടാക്കിയ പാദരക്ഷകൾ ഉപയോഗിച്ച് ജീവിച്ചാൽ ആരോഗ്യത്തോടെ ജീവിക്കാം. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :