റഫാലിൽ എന്തിന് ഈ ഒളിച്ചുകളി ?

9mani-09-02-t
SHARE

യുദ്ധവിമാനത്തെച്ചൊല്ലിയുള്ള യുദ്ധമാണ് വിഷയം. റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയെത്രയാണ്? അതറിയണോ രാജ്യം എന്നതാണ് പ്രശ്നം. പറയാവുന്നതൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം ചോദ്യങ്ങള്‍തന്നെ ദേശവിരുദ്ധമാണെന്നും ബിജെപിയും സര്‍ക്കാരും നിലപാടെടുക്കുന്നു. വിമാനത്തിന്റെ ശേഷിയല്ല, വിലമാത്രമാണ് ചോദിച്ചത്, അതെങ്ങനെ തെറ്റായ ചോദ്യമാകുമെന്ന് ആവര്‍ത്തിച്ച് ചോദിച്ച് പ്രതിപക്ഷം. അതെ, അതെങ്ങനെ തെറ്റായ ചോദ്യമാകും?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച ഒരു കരാര്‍ പൊളിച്ചെഴുതി എന്‍ഡിഎ സര്‍ക്കാരുണ്ടാക്കിയതാണ് പുതിയ ഇടപാട്. വിമാനങ്ങളുടെ എണ്ണംകുറഞ്ഞു. കരാറിലെ പങ്കാളി മാറി. അങ്ങനെ പലതുമുണ്ടായി. പ്രതിപക്ഷം ആരോപിക്കുംപോലെ ദുരൂഹതയില്ലെങ്കില്‍, പറയുകതന്നെവേണം എന്താണ് വിമാനത്തിന്റെ വിലയെന്ന്. വിലയറിഞ്ഞാല്‍ ശത്രുരാജ്യത്തിന് നേട്ടമാകുമെന്ന നിലവാരമില്ലാത്ത പറച്ചില്‍ ഈ രാജ്യത്തെ അവഹേളിക്കലാണ്, ഇന്നാട്ടിലെ ജനത്തെ ഇരുട്ടില്‍ നിര്‍ത്തലാണ്. 

MORE IN 9MANI CHARCHA
SHOW MORE