ജനത്തെ നേരിടാൻ ഭയമെന്തിന് ?

Thumb Image
SHARE

മാധ്യമങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും ഡോണള്‍ഡ് ട്രംപും ഒരുപോലെയാണോ? ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, മുന്‍ എം.എല്‍.എ പറയുന്നു അതേ എന്ന്. സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മാധ്യമസെമിനാറിലാണ് രാജാജിയുടെ ഈ താരതമ്യം. തള്ളിക്കളയാന്‍ കഴിയാത്ത താരതമ്യമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാട് തനിക്കു പറയാനുള്ളത് ട്വിറ്റര്‍ വഴി പറയും, മന്‍ കീ ബാത്തില്‍ പറയും എന്നതാണ്. ഇങ്ങോട്ട് ചോദ്യങ്ങള്‍ വേണ്ട. മാധ്യമങ്ങളുമായുള്ള ഇടപെടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തെളിയിച്ചിട്ടുള്ള സമീപനവും തനിക്ക് പറയാനുള്ളപ്പോള്‍ നിങ്ങളോട് സംസാരിക്കാം എന്നാണ്. ജനാധിപത്യത്തില്‍ മര്‍മ്മപ്രധാനമായ ധര്‍മം നിര്‍വഹിക്കുന്ന മാധ്യമങ്ങളോട് ഭരണകൂടങ്ങള്‍ക്കുള്ള നിലപാടായും അതിനെ കാണാം. മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന പ്രധാനഭീഷണി സര്‍ക്കാരുകളുടെ സമീപനമാണെന്ന് തിരിച്ചറിയണം എന്നായിരുന്നു രാജാജിയുടെ പ്രസംഗത്തിന്റെ ചുരുക്കവും. ഇടതുമുന്നണി ഭരണവും അതില്‍ നിന്ന് ഭിന്നമാകുന്നില്ലെങ്കില്‍ തലകുനിക്കൂ ഇടതുപക്ഷമേ.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- മുഖ്യമന്ത്രി പിണറായി വിജയനെ മോദിയോട് സാമ്യപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ഉദാഹരണങ്ങളുള്ളത് മാധ്യമങ്ങളോടുള്ള സമീപനത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാത്ത ഭരണാധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ജനങ്ങളോടുതന്നെ. ചോദ്യംചെയ്യപ്പെടുന്നതിനെ ഭയക്കുന്ന ഭരണാധികാരിയാകരുത് ഇടതുപക്ഷത്തിന്റ മുഖ്യമന്ത്രി.  

MORE IN 9MANI CHARCHA
SHOW MORE