സ്വാശ്രയ മാനേജ്മെന്റുകളോട് സർക്കാർ നിലപാട് എന്ത്?

Thumb Image
SHARE

സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളോട് ഈ സര്‍ക്കാരിന്റെ നയമെന്താണ്? എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിപ്പോയാല്‍ പിഴ ഈടാക്കണമെന്ന വ്യവസ്ഥ റദ്ദ് ചെയ്ത രീതി നോക്കിയാല്‍ അത് വ്യക്തമാകും. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ പിഴ ഒഴിവാക്കിക്കൊടുത്ത സര്‍ക്കാര്‍ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ പിഴ നിലനിര്‍ത്തി. അതായത് സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥി ആദ്യവര്‍ഷമാണെങ്കില്‍ 75,000 രൂപയും തുടര്‍ന്നുള്ള വര്‍ഷമാണെങ്കില്‍ മുഴുവന്‍ ഫീസും മാനേജ്മെന്റിന് പിഴയായി നല്‍കണം. ഈ വ്യവസ്ഥ എടുത്തുകളയാന്‍ സര്‍ക്കാരില്‍ വിദ്യാര്‍ഥികള്‍ സമ്മര്‍ദം ചെലുത്തിയതു തന്നെ സ്വാശ്രയ കോളജുകളെ മുന്‍നിര്‍ത്തിയായിരുന്നു. പക്ഷേ സര്‍ക്കാര്‍ ചെയ്തതോ മാനേജുമെന്റുകളെ തൊടാതെ സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലെ പിഴ നീക്കുക എന്ന കണ്ണുകെട്ടല്‍ പരിപാടിയും. ഇനി പറയൂ, സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകളോട് ഈ സര്‍ക്കാരിന്റെ നിലപാട് എന്താണ്? 

നിലപാട്

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്-എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നത് ഏറെയും സ്വകാര്യ കോളജുകളിലാണ്. അതിന് കാരണങ്ങള്‍ ഏറെയാണ്. അതിനാല്‍ സ്വാശ്രയ മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം. പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥി പിഴ ഒടുക്കണമെന്ന വ്യവസ്ഥ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലും എടുത്തുകളഞ്ഞേ മതിയാകൂ.

MORE IN 9MANI CHARCHA
SHOW MORE