ന്യായികരണമുണ്ടോ ഈ സമരരീതിക്ക് ?

Thumb Image
SHARE

കാണപ്പെട്ട ദൈവം. അങ്ങനെയല്ലേ അവര്‍ അറിയപ്പെടുന്നത്. അതെ, ഡോക്ടര്‍ക്ക് മുന്നില്‍ ശരണംപ്രാപിച്ച് തിരസ്കരിക്കപ്പെട്ട കുറെ പാവങ്ങളുടെ ശബ്ദമാണ് ഈ കേട്ടത്. മെഡിക്കല്‍ ബന്ദില്‍ വലഞ്ഞവര്‍. മെഡിക്കല്‍ കമ്മി·ഷന്‍ ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സമരത്തിന് ഇരകളായവര്‍. ഡോക്ടര്‍ സമൂഹം സൃഷ്ടിക്കാമോ ഇങ്ങനെ ഇരകളെ? നീതികരിക്കാവുന്നതോ ഏത് ന്യായമായ ആവശ്യത്തിന്മേലാണെങ്കിലും ഈ രീതിയിലെ സമരം?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- സമരത്തിന്റെ സാഹചര്യം എത്ര ഗുരുതരവും ആകട്ടെ. സമരരീതിയാണ് പ്രധാനം. എങ്ങനെയാണ് ഒരു ഡോക്ടര്‍ക്ക് മുന്നിലിരിക്കുന്ന രോഗിയെ കണ്ടില്ലെന്ന് നടിച്ച് എഴുന്നേല്‍ക്കാനാവുക? ഇതെനിക്ക് നിങ്ങളെ പരിശോധിക്കാനുള്ള സമയമല്ലെന്ന് എങ്ങനെയാണ് തീരുമാനിക്കാനാവുക? അങ്ങനെ ചെയ്യുന്ന ഡോക്ടര്‍ നിന്ദിക്കുന്നത് രോഗിയെയല്ല, സ്വന്തം എത്തിക്സിനെത്തന്നെയാണ്. നിന്ദിക്കപ്പെടുന്നത് മഹത്തായ ദൗത്യത്തിന്റെ പാവനതകൂടിയാണ്.

MORE IN 9MANI CHARCHA
SHOW MORE