പ്രധാനമന്ത്രി ജനാധിപത്യ വിരുദ്ധനോ?

Thumb Image
SHARE

പ്രധാനമന്ത്രിയില്‍ നിന്ന് നാട് പ്രതീക്ഷിക്കുന്ന ചില ഉന്നതമൂല്യങ്ങളുണ്ട്. പ്രതിപക്ഷ ബഹുമാനമാണ് അതിലൊന്ന്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമാണ്. ഓഖി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനും ചര്‍ച്ചനടത്താനുമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ പ്രതിപക്ഷത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‌കിയില്ല. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അവസാന നിമിഷം പ്രതിപക്ഷ നേതാവിനു ക്ഷണം. ആ ക്ഷണം നിരസിച്ച് രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന്റെ അന്തസ്സ് കാത്തു. നല്‍കാനുള്ള നിവേദനം വി.എസ്.ശിവകുമാര്‍ എം.എല്‍.എ പൂന്തുറയില്‍ വച്ച് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു. ഒരു നാടിനെ അറിയുക എന്നാല്‍ അവിടുത്തെ പ്രതിപക്ഷത്തേയും അറിയുക എന്നതാണെന്ന് ഈ പ്രധാനമന്ത്രിക്ക് ഇവിടുത്തെ ബി.ജെ.പി നേതാക്കളെങ്കിലും പറഞ്ഞുകൊടുക്കുമോ എന്നതാണ് ഉന്നയിക്കാനുള്ള ചോദ്യം. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

ഒരു പ്രകൃതി ദുരന്തത്തിന്റെ മുന്നില്‍ രാഷ്ട്രീയഭേദമില്ലാതെ പെരുമാറുക എന്നത് ഉന്നത നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ മര്യാദയാണ്. ആ ജനാധിപത്യ മര്യാദ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചില്ല. ഈ പ്രധാനമന്ത്രി ജനാധിപത്യ വിരുദ്ധനാണെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപം തള്ളാവുന്നതല്ല.

MORE IN 9MANI CHARCHA
SHOW MORE