കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലോ ?

Thumb Image
SHARE

ഒരു ചെറു പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതി നല്‍കിയ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബി.ജെ.പി തന്നെ. പക്ഷേ അതിന് 2014ലെ കൊടുങ്കാറ്റിന്റെ വേഗമുണ്ടായില്ല. 2012ലെ ശക്തമായ കാറ്റിന്റെ സ്വഭാവവും ഉണ്ടായില്ല. ഇത് വിജയത്തിന്റെ ഇളംകാറ്റ് മാത്രം. മറുഭാഗത്ത് ഒരു ചെറുചലനം പോലും അല്ലാതിരുന്ന കോണ്‍ഗ്രസ് സാമാന്യം നല്ല കാറ്റായി പ്രത്യക്ഷമായി. ഗുജറാത്തില്‍ മോദിയുടെ പ്രഭാവത്തിന് രണ്ടു പതിറ്റാണ്ടിന് ഇടയില്‍ ഇതാദ്യമായി ഇടിവ് തട്ടിയപ്പോള്‍ രാഹുല്‍ എന്ന നേതാവിന് ആദ്യമായി തിളക്കം കൈവന്നു. വിജയത്തെ എത്രത്തോളം ആഘോഷിക്കേണ്ട വിജയം എന്നും പരാജയത്തെ എത്രത്തോളം പ്രതീക്ഷ പുലര്‍ത്തേണ്ട പരാജയം എന്നും പരിശോധിക്കേണ്ട തിരഞ്ഞെടുപ്പ് ഫലം തന്ന് ഗുജറാത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ അധ്യായം കുറിക്കുന്നുവെന്ന് ചുരുക്കം.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ഗുജറാത്തില്‍ ആറാംവട്ടവും അധികാരത്തിലെത്തിയ ബി.ജെ.പിയുടെ വിജയം അഭിനന്ദനീയമാണ്. പക്ഷേ ആ വിജയം തോല്‍വി കൂടിയുള്ള വിജയമാണ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും അഭിനന്ദനീയമാണ്. പക്ഷേ ആ തിരിച്ചുവരവും പാഠം പഠിക്കാനുള്ളതാണ്. ഇരുകൂട്ടരും അത് തിരിച്ചറിയുന്നത് നന്ന്. 

MORE IN 9MANI CHARCHA
SHOW MORE