യഥാർഥ ഗുജറാത്തിനെ മറന്നോ മോദിയും രാഹുലും?

Thumb Image
SHARE

ഗുജറാത്ത് നാളെ വിധിയെഴുതിത്തീര്‍ക്കും. രാജ്യം ഉറ്റുനോക്കുന്ന ആ വിധി തിങ്കളാഴ്ച രാവിലെ നമുക്ക് മുന്നിലെത്തും. ഒരു പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന വീറോടും വാശിയോടെയുമാണ് ഗുജറാത്തെന്ന ഒരു സംസ്ഥാനം ഈ ദിനങ്ങളിലൂടെ കടന്നുപോയത്. വികസനം, വിവാദം എല്ലാം ചര്‍ച്ചയായി എന്ന് അവകാശപ്പെടുമ്പോഴും എന്തിനാണ് ഉപയോഗിച്ചത് ഈ ജനവിധിയെ ബിജെപിയും കോണ്‍ഗ്രസും എന്ന ചോദ്യത്തിന് ഉത്തരമായോ? 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയായി ഗുജറാത്തിനെ ഉപയോഗിച്ചെങ്കില്‍ ആ നാടിന്റെ യഥാര്‍ഥ ചിത്രത്തെ മറന്നോ മോദിയും രാഹുലും?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

നാളെയുടെ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് ഈ ദിനങ്ങളില്‍ ഗുജറാത്ത്. ഉത്തരവാദിത്തമില്ലാത്ത വാക്കുകള്‍കൊണ്ട് പ്രധാനമന്ത്രി തന്നെ നയിച്ച രാഷ്ട്രീയയുദ്ധം. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയെന്ന വിളിപ്പേരിലേക്ക് ക്ഷേത്രദര്‍ശനങ്ങള്‍ പതിവാക്കി രാഹുല്‍ഗാന്ധിയുടെ തനത് സംഭാവനയും. ഗുജറാത്തൊഴികെ എല്ലാം ചര്‍ച്ചയായിരിക്കാം ഗുജറാത്തില്‍. 

MORE IN 9MANI CHARCHA
SHOW MORE