ഉയർന്ന ചെലവും താഴ്ന്ന വരവും; കേരളം എത്രനാൾ ഇങ്ങനെ പോകും?

Thumb Image
SHARE

പുതുവര്‍ഷത്തിലേക്കിനി 30 ദിവസങ്ങളുടെ ദൂരമേയുള്ളൂ. ക്രിസ്മസിന് അതിലും കുറവ്. പ്രത്യാശയുടെ ഈ സീസണിലേക്ക് പക്ഷെ കാലിയായ ഖജനാവുമായാണ് കേരളം നടന്നുനീങ്ങുന്നത്. ഫലമെന്താണ്? ഈമാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പളമില്ല. അതായത് ക്രിസ്മസിന്റെ ശമ്പളമില്ല. ട്രഷറി നിയന്ത്രണം തുടരും. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ധനമന്ത്രി പറയുന്നു. ജിഎസ്ടി നടപ്പാക്കിയതിലെ അരാജകത്വം ഒന്നാം നമ്പര്‍ വില്ലന്‍. രണ്ടാമന്‍ നികുതി വരുമാനത്തിലെ ഇടിവ്. അപ്പോള്‍ ഒന്നുറപ്പിക്കാം. സര്‍ക്കാരിനെ ആശ്വാസത്തിന് നോക്കിയിരിക്കുന്നവര്‍‌ക്ക് അത്രകണ്ട്് ശുഭകരമല്ല കാര്യങ്ങള്‍. ആരാണ് ഈ സ്ഥിതിക്ക് ഒന്നാം നമ്പര്‍ ഉത്തരവാദി?

ഒരുകാര്യം സത്യമാണ്. ജിഎസ്ടി നടപ്പാക്കിയശേഷമുള്ള നഷ്ടപരിഹാരമായി ശതകോടികള്‍ കേരളത്തിന് കേന്ദ്രത്തില്‍നിന്ന് കുടിശികയുണ്ട്. കടമെടുത്ത് ജീവിത ശീലമാക്കിയ കേരളത്തിന് അത് തിരിച്ചടിതന്നെയാണ്. പക്ഷെ എത്രനാളാണ് ഉയര്‍ന്ന ചെലവും തീരെ താഴ്ന്ന വരവുമായി കേരളമെന്ന സമ്പദ്്വ്യവസ്ഥ ഇങ്ങനെ തുടരാന്‍ പോകുന്നത്? ഉത്തരങ്ങള്‍ അര്‍ഹിക്കുന്നു ജനം.

MORE IN 9MANI CHARCHA
SHOW MORE