ഹാദിയയ്ക്ക് വ്യക്തിസ്വാതന്ത്ര്യം പൂർണ്ണമോ ?

Thumb Image
SHARE

ഹാദിയ ഇനി ആരെ കാണണം ആരെ കാണണ്ട എന്ന് സുപ്രിംകോടതി പറഞ്ഞിട്ടില്ല. ഹോസ്റ്റലില്‍ സാധാരണ പെണ്‍കുട്ടിയെപ്പോലെ തന്നെ കഴിയാനാണ് അനുവദിച്ചത്. പക്ഷേ കൂടിക്കാഴ്ചകള്‍ ആരുടെ തീരുമാനപ്രകാരം നടക്കും? ഒരുകാര്യം വ്യക്തമാണ്. ഹോസ്റ്റലിനു പുറത്ത് പോകാന്‍ ഇടമില്ലാത്ത ഹാദിയയ്ക്ക് ആ ഇടത്തില്‍ മറ്റുകുട്ടികള്‍ അനുഭവിക്കുന്ന വ്യക്തിസ്വാതന്ത്ര്യം അന്യമാണ്. അപ്പോള്‍ ഹാദിയയുടെ ഇഷ്ടങ്ങള്‍ എങ്ങനെ നടപ്പാകും. ഷെഫിന്‍ ജഹാനുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ കോടതി അവസാന തീര്‍പ്പ് പറയുംവരെ അവകാശ സ്ഥാപനത്തിനായുള്ള പോരാട്ടം തുടരുമെന്ന് ഇന്നത്തെ പ്രതികരണങ്ങളും വ്യക്തമാക്കുന്നു. ഭര്‍ത്താവിനെ കാണണമെന്ന് ഹാദിയ, സേലത്ത് ചെന്ന് കാണുമെന്ന് ഷെഫിന്‍, തടയുമെന്ന് അശോകന്‍, ഷെഫിനെ കാണാന്‍ പൊലീസ് അനുവദിക്കുമെന്ന് അറിയിച്ചതായി ഏറ്റവും ഒടുവില്‍ ഹാദിയ. ഇങ്ങനെ ഭിന്നമായ പ്രതികരണങ്ങള്‍. ചോദ്യം ഇതാണ്- കോടതിയെ വെല്ലാത ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം എങ്ങനെ 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. പഠിക്കണമെന്ന ഹാദിയയുടെ ആഗ്രഹമനുസരിച്ചാണ് സുപ്രിംകോടതി അവരെ സേലത്തെ കോളജിലേക്ക് അയക്കുന്നത്. അതിലൂടെ ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യമാണ് കോടതി സംരക്ഷിച്ചത്. അവരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാകണം ഈ ഇടക്കാലത്തും സംരക്ഷിക്കപ്പെടേണ്ടത്. സുപ്രിംകോടതിയുടെ നിരീക്ഷണത്തേക്കാള്‍ വലുതല്ലാത്ത ഒരു നിയമവും അതിന് വിലങ്ങാവരുത്.

MORE IN 9MANI CHARCHA
SHOW MORE