ആരുകൊല്ലും ആളെക്കൊല്ലും ക്വാറികളെ ?

Thumb Image
SHARE

പാറമടകളുടെ നിയമലംഘനം ആരുടെ ലൈസന്‍സിലാണ്? തിരുവനന്തപുരത്ത് മാരായമുട്ടത്ത് പാറമട ഇടിഞ്ഞ് രണ്ടുപേരുടെ ജീവന്‍ നിലച്ചതും ആറുപേര്‍ ആശുപത്രിയിലായതും ഈ നിയമലംഘനത്തിന്റെ ഇങ്ങേയറ്റത്തെ ദുരന്തം മാത്രം. പാറമടത്തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാകുന്നതിനോടാപ്പം പ്രദേശവാസികളുടെ ആരോഗ്യവും സമാധാനവും നശിപ്പിച്ചാണ് ഓരോ പാറമടയുടെയും പ്രവര്‍ത്തനം. അതിനായി നിയമലംഘനങ്ങളുടെ പരമ്പര തന്നെ അരങ്ങേറുന്നു. ഇന്ന് അപകടം ഉണ്ടാക്കിയത് ഉള്‍പ്പെടെ ഈ പഞ്ചായത്തിലുള്ള ഒരു ക്വാറിക്കും അനുമതിയില്ല. എത്ര ചുറ്റളവില്‍ കുഴിക്കുന്നു, എന്ത് ആഴത്തില്‍ കുഴിക്കുന്നു, എന്ത് സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും വ്യവസ്ഥയില്ല. പരസ്ഥിതി കൊള്ളയടിച്ച് പണമുണ്ടാക്കുക. ഇതുമാത്രമാണ് വന്‍കിട - ചെറുകിട ക്വാറി കമ്പനികളുടെ ഉന്നം. സ്വന്തം അന്നത്തിനായി അവര്‍ക്ക് ചൂട്ടുപിടിക്കാന്‍ രാഷ്ട്രീയ മേലാളന്‍മാരും. ഈ അവിഹിത കൂട്ടുകെട്ടില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയുമോ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. തിരുവനന്തപുരം മാരായമുട്ടം ദുരന്തം കേരളത്തില്‍ പാറമടകളില്‍ നിന്ന് പ്രതീക്ഷിക്കേണ്ട ദുര്‍വാര്‍ത്തകളില്‍ ലഘുവായതാണ്. അവിടെ പൊലിഞ്ഞ ജീവനുകള്‍ക്ക് വിലകാണുന്നെങ്കില്‍ ഈ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് മുഴുവന്‍ അനധികൃത ക്വാറികളും അടച്ചുപൂട്ടുകയാണ്. തെളിയിക്കൂ, പാറമടകളുടെ നിയമലംഘനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലെന്ന്.  

MORE IN 9MANI CHARCHA
SHOW MORE