ദിലീപ് വീണ്ടും കുരുക്കിലേക്ക്

Thumb Image
SHARE

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് എന്ത് തെളിയിച്ചാലും ഇല്ലെങ്കിലും ദിലീപ് ഒരുകാര്യം തെളിയിച്ചു കഴിഞ്ഞു. ചെയ്യുന്നതിലെല്ലാം പൊലീസിന് തന്നെത്തന്നെ നേരിടാന്‍ ഒരു തുമ്പ് ഉണ്ടാക്കിയിരിക്കും അദ്ദേഹം. ഗള്‍ഫില്‍ ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനത്തിന് പോകാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന് ആ ആവശ്യം അംഗീകരിച്ചുകിട്ടി. പക്ഷേ അതുവഴി അദ്ദേഹം പ്രോസിക്യൂഷന് ഒരവസരം സമ്മാനിച്ചു. ജാമ്യ വ്യവസ്ഥകളുടെ ലംഘനം ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിക്കാനും അത് ഗുരുതരമാണെന്ന നിരീക്ഷണം നേടിയെടുക്കാനും. ജാമ്യ വ്യവസ്ഥാ ലംഘനം ഉണ്ടെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെത്തന്നെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം ഇല്ലാതെയും സാധ്യമാകുമായിരുന്ന അക്കാര്യം, ദിലീപിന്റെ അപേക്ഷ അംഗീകരിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ പ്രത്യേകാന്വേഷണ സംഘം, ചെയ്യാനുറപ്പിച്ചു. അതായത് ഒരുവശത്ത് കുറ്റപത്രം സമര്‍പ്പിക്കും. സമാന്തരമായി ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും. അപകടം ദിലീപിന്റെ അയല്‍പക്കത്ത് താമസമാക്കി എന്നര്‍ഥം. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ദുബായില്‍ പോകാന്‍ കിട്ടിയ അനുമതിയേക്കാള്‍ പ്രധാനമാണ് ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടത്തുന്ന നീക്കം. ദുബായിലേക്കാണോ തിരിച്ച് ജയിലിലേക്കാണോ പോകേണ്ടിവരികയെന്ന സംശയം അന്തരീക്ഷത്തിലെത്തിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ദിലീപ്, താങ്കള്‍ക്ക് ആശ്വസിക്കാന്‍ ഒന്നുമില്ല.

MORE IN 9MANI CHARCHA
SHOW MORE