കോൺഗ്രസോ സിപിഐയോ പ്രതിപക്ഷം ?

Thumb Image
SHARE

ഒരു സംശയവും വേണ്ട, കേരളത്തില്‍ ഒരു പ്രതിപക്ഷ സ്വരമുണ്ട്. അതുപക്ഷേ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ· നേതാവിന്റെയല്ല. സി.പി.ഐ ഉള്‍പ്പെടുന്ന പൊതു രാഷ്ട്രീയ മണ്ഡലത്തിന്റേതാണ് ആ സ്വരം. കോണ്‍ഗ്രസും ചെന്നിത്തലയും ആ സ്വരത്തിന് വീണ മീട്ടുകയാണ്. പൊട്ടിത്തെറിക്കാന്‍ കഴിയാത്ത ചെന്നിത്തല ഒന്നിനേയും അസ്ഥിരപ്പെടുത്തുന്നില്ല. അസ്വസ്ഥപ്പെടുത്തുന്നില്ല. പിണറായിക്ക് അദ്ദേഹത്തിന്റെ സ്വരം കാതില്‍ കുത്തിത്തറയ്ക്കില്ല, അലിഞ്ഞുചേരും. ഒരുമന്ത്രിയെ രാജിവയ്പിക്കാന്‍ നാലുമന്ത്രിമാര്‍ സമരം ചെയ്തത് ക്യാബിനറ്റ് സംവിധാനത്തിന്റെ അന്ത്യമാണന്ന് പറഞ്ഞ പ്രഖ്യാപിത പ്രതിപക്ഷനേതാവിന് പക്ഷേ സി.പി.ഐയുടെ ആ നിലപാട് ശരിയോ തെറ്റോ എന്ന് ഉറച്ചുപറയാനുള്ള ചങ്കൂറ്റമില്ല. അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത് മുഖ്യമന്ത്രിയാണെന്നു പറഞ്ഞ പഴയ യുവതുര്‍ക്കിക്ക് പക്ഷേ പിണറായിയെ തിരുത്തിത്തുരത്താനുള്ള പതിനെട്ടാം അടവറിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ പടയൊരുക്കത്തിലെ പടഹമൊന്നും പടക്കളത്തില്‍ കാണാനില്ല.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. നിലപാടുള്ള പ്രതിപക്ഷം ജനാധിപത്യത്തിന്റെ കരുത്താണ്. അഴകൊഴമ്പന്‍ പ്രതിപക്ഷം അശ്ലീലവുമാണ്. സ്വയം ഏതാകണം എന്ന്, പ്രതിപക്ഷത്തിന് പ്രസക്തിയുള്ള കാലത്തുതന്നെ തീരുമാനിക്കാന്‍, ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിന് സാധിച്ചാല്‍ നന്ന്

MORE IN 9MANI CHARCHA
SHOW MORE