ഗാന്ധിയോളം മഹാനാണ് താനെന്ന ഭാവത്തിലാണോ ഉമ്മന്‍ ചാണ്ടി?

Thumb Image
SHARE

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറയുന്നില്ലെന്നേ ഉള്ളൂ. ഗാന്ധിയോളം മഹാനാണ് താനെന്ന ഭാവത്തിലാണ് ഉമ്മന്‍ ചാണ്ടി. സോളര്‍ തട്ടിപ്പിന് കൂട്ടുനിന്നെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയ നമ്മുടെ മുന്‍ മുഖ്യമന്ത്രി. കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തള്ളാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍, തന്നെ കുറേപ്പേര്‍ ബ്ലാക്് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും ഒരാള്‍ മാത്രം അതില്‍ വിജയിച്ചെന്നും പറഞ്ഞ് ഇറങ്ങിപ്പോയി ഈ സുതാര്യപുരുഷന്‍. കൊച്ചുപൈതങ്ങള്‍ കടംകഥ എറിഞ്ഞുകൊടുത്തിട്ട് ഉത്തരം പിന്നെപ്പറയാമെന്ന് പറഞ്ഞ് ഒളിച്ചുകളിക്കുന്ന മാതിരി. താന്‍ കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്നയാളല്ല. തനിക്ക് ജനങ്ങളുടെ മുമ്പില്‍ രഹസ്യങ്ങളില്ല. അതിനാല്‍ താനെന്തുചെയ്താലും ജനങ്ങള്‍ അറിയും. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ പറഞ്ഞതാണ് ഈ വാചകങ്ങള്‍. എങ്കില്‍ ബ്ലാക്ക് മെയില്‍ എന്ന രഹസ്യത്തിന്റെ കണ്ണാടിക്കൂടോ? ഉത്തരം പിന്നെപ്പോരാ, ശ്രീ.ഉമ്മന്‍ ചാണ്ടി. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

ഉമ്മന്‍ ചാണ്ടിയുടെ അന്ത:കരണത്തില്‍ കയറി ആരും ചുഴിഞ്ഞെടുക്കാന്‍ ശ്രമിച്ചിട്ടില്ല ബ്ലാക് മെയില്‍ രഹസ്യം. സ്വയം വെളിപ്പെടുത്തിയ കാര്യത്തില്‍ ജനങ്ങളോട് മറുപടി പറയാതെ ഒഴിഞ്ഞുമാറിയാല്‍ സുതാര്യത എന്ന തന്റെ എക്കാലത്തേയും മുതല്‍മുടക്ക് അദ്ദേഹത്തിന് വെള്ളത്തിലാകും. വിലകുറഞ്ഞ ഒരു രഹസ്യം വച്ച് കേരളത്തിലെ ജനങ്ങളെ ബ്ലാക് മെയില്‍ ചെയ്യുന്ന നാലാംകിട രാഷ്ട്രീയക്കാരനാകരുത് ഉമ്മന്‍ ചാണ്ടി.

MORE IN 9MANI CHARCHA
SHOW MORE