ജുഡീഷ്യൽ കമ്മീഷന്‍; വായ മൂടാൻ കരുതിയ തുണ്ടം തുണിയോ?

Thumb Image
SHARE

സോളർ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിൽ പരാതി പറഞ്ഞവർ എവിടെ ?. വരൂ, നിങ്ങൾക്കുള്ളത് ഇതാ. 1073 പേജുകളിലായി നിങ്ങൾക്കുള്ള കുറ്റപത്രം. ഇതു പുറത്തുകൊണ്ടുവരുന്നതുവരെ നിങ്ങൾ പറഞ്ഞു മുഖ്യമന്ത്രി പറയുന്നത് മാത്രം കേട്ട് തലയിൽ മുണ്ടിടാന്‍ ഞങ്ങൾ ഒരുക്കമല്ലെന്ന്. എങ്കിലിതാ കമ്മീഷന്റെ തന്നെ വാക്കുകള്‍. അതു വായിച്ചു നോക്കൂ, ഇനി തീരുമാനിക്കു തലയിലിടാനുള്ള മുണ്ടിന് എത്ര നീളം വേണമെന്ന്. 

തീര്‍ന്നില്ല ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞ കാര്യങ്ങള്‍ വച്ച് ഇതാ ഞങ്ങള്‍ ഓരോരുത്തർക്കും എതിരെ എന്തൊക്കെ കേസുകളെടുക്കാൻ പോകുന്നുവെന്ന് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച മുഖ്യമന്ത്രിയെവിടെ ?. വരണം ഇരിക്കണം,എന്നിട്ടു പറയണം  എവിടെ ആവേശം മൂത്ത് ആളൊന്നുക്ക് പ്രഖ്യാപിച്ച കേസുകൾ?. ജനസമക്ഷം പ്രഖ്യാപിച്ച നടപടിയിൽ നിന്ന് ഒളിച്ചോടുന്ന നിങ്ങളുടെ തലയിലിടാനുള്ള മുണ്ടിന്റെ നീളം നിങ്ങൾക്കും തീരുമാനിക്കാം. സത്യമൊന്നേയുള്ളു ജുഡീഷ്യൽ അന്വേഷണ കമ്മീഷനെന്നാൽ മറ്റേയാളുടെ വായ മൂടിക്കെട്ടാന്‍ നിങ്ങള്‍ കയ്യില്‍ കരുതിയ തുണ്ടം തുണി.

MORE IN 9MANI CHARCHA
SHOW MORE